scorecardresearch

സിബിഎസ്ഇ 10, 12 പരീക്ഷാഫലം: തുടർച്ചയായ പത്താം വർഷവും കേരളം നമ്പർ വൺ

സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ രാജ്യത്തു തന്നെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിക്കുന്നത് ഇതു തുടർച്ചയായ പത്താം വർഷമാണ്. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷകളിലും സിബിഎസ്ഇ വിദ്യാർത്ഥികൾ മേൽക്കൈ നേടുന്നതും പതിവാണ്

സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ രാജ്യത്തു തന്നെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിക്കുന്നത് ഇതു തുടർച്ചയായ പത്താം വർഷമാണ്. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനുള്ള പ്രവേശന പരീക്ഷകളിലും സിബിഎസ്ഇ വിദ്യാർത്ഥികൾ മേൽക്കൈ നേടുന്നതും പതിവാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CBSE Results | Kerala | +2 Results

സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ രാജ്യത്തു തന്നെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിക്കുന്നത് ഇതു തുടർച്ചയായ പത്താം വർഷമാണ്

ഡൽഹി: തിങ്കളാഴ്ച ഫലം പുറത്തുവന്ന സിബിഎസ്ഇ പത്താം ക്ലാസ് വിഭാഗത്തിൽ 99.75 ശതമാനമാണ് കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട തിരുവനന്തപുരം മേഖല നേടിയത്. പന്ത്രണ്ടാം ക്ലാസിൽ 99.91 ശതമാനവും വിജയം കൈവരിച്ചു. ദേശീയ തലത്തിൽ ഇരു വിഭാഗങ്ങളിലുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയിരുന്നു. സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിൽ രാജ്യത്തു തന്നെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിക്കുന്നത് ഇതു തുടർച്ചയായ പത്താം വർഷമാണ്. 2014 മുതൽ മുടങ്ങാതെ ഈ നേട്ടം കേരളത്തെ തേടിയെത്തുന്നുണ്ട്.

Advertisment

കേരളത്തിലും ലക്ഷദ്വീപിലുമായി പത്താം തരത്തിൽ 1400ലധികം സ്കൂളുകളും, പന്ത്രണ്ടാം തരത്തിൽ ആയിരത്തോളം സ്കൂളുകളുമാണുള്ളത്. ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിനുള്ള പ്രവേശന പരീക്ഷകളിലും സി.ബി.എസ്.ഇ വിദ്യാർത്ഥികൾ മേൽക്കൈ നേടുന്നതും പതിവാണ്.

ഇത് ഒരു ദശാബ്ദത്തിന്റെ അഭിമാന വിജയമാണെന്നും പത്ത് വർഷം മുമ്പ് ഒമ്പത് മേഖലകളായിരിക്കെ കൈവരിച്ച ഒന്നാം സ്ഥാനം നിലവിൽ 17 മേഖലകളായി വർദ്ധിച്ചപ്പോഴും നിലനിറുത്തുന്നത് കൃത്യമായ ലക്ഷ്യബോധത്തോടെ സ്‌കൂളുകളുടെ പ്രവർത്തനം വഴിയാണെന്നും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.

"ചിട്ടയോടെയും ശാസ്ത്രീയവുമായ പ്രവർത്തനശൈലി സ്വീകരിക്കുന്ന കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ മികവാണ് വിജയത്തിന് പിന്നിൽ. ഉന്നത പഠനനിലവാരവും ചിട്ടയായ പ്രവർത്തനശൈലിയും വിദ്യാർത്ഥികളെ പരീക്ഷകൾക്ക് മുൻകൂട്ടി സജ്ജമാക്കുന്നതുമാണ് ഈ ജയത്തിന് കാരണം. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താൻ നിരന്തരമായ ഇടപെടലുകളാണ് സ്വീകരിക്കുന്നത്. ശാസ്ത്രവിഷയങ്ങളിൽ ഉൾപ്പെടെ കുട്ടികളുടെ പ്രകടനം നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും," ഡോ. ഇന്ദിര പറഞ്ഞു.

Advertisment

"പന്ത്രണ്ടാം ക്ലാസിൽ ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും എഴുത്തു പരീക്ഷയിൽ നേടിയാലേ ഉന്നതപഠനത്തിന് യോഗ്യത നേടാൻ കഴിയൂ. ചെറിയ ക്ലാസ് മുതൽ വിദ്യാർത്ഥികളെ എഴുതാനും വായിക്കാനും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഒമ്പതാം ക്ലാസ് മുതൽ പരീക്ഷ എങ്ങനെ നേരിടണമെന്നും ഉയർന്ന മാർക്ക് ലഭിക്കുന്നവിധത്തിൽ എഴുതണമെന്നും കൃത്യമായ പരിശീലനം സ്‌കൂളുകൾ നൽകുന്നുണ്ട്," ഡോ. ഇന്ദിര പറഞ്ഞു.

"ഭയം നീക്കി വിദ്യാർത്ഥികളെ പരീക്ഷാസൗഹൃദമാക്കുന്ന പരിശീലനം ആശങ്കയില്ലാതെ പരീക്ഷയെ നേരിടാൻ സഹായിക്കുന്നുണ്ട്. പന്ത്രണ്ടാം തരത്തിൽ 26 ഉം പത്താം തരത്തിൽ 150 പേരും മാത്രമാണ് തുടർപഠനത്തിന് അർഹത നേടാത്തത്. ജൂലൈ ആദ്യവാരം നടക്കുന്ന കമ്പാർട്ടുമെന്റൽ പരീക്ഷയിൽ ഇവർക്ക് വിജയിച്ചാൽ സമ്പൂർണ വിജയം നേടുന്ന സംസ്ഥാനമായി മാറും," ഡോ. ഇന്ദിര രാജൻ കൂട്ടിച്ചേർത്തു.

സിബിഎസ്ഇ പ്ലസ് ടു ഫലത്തിൽ 99.91 ശതമാനം വിജയവുമായാണ് തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയത്. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന മേഖല 98.83 ശതമാനം വിജയവുമായി കഴിഞ്ഞ വർഷവും 99.89 ശതമാനം വിജയവുമായി 2022ലും രാജ്യത്തെ മറ്റ് മേഖലകളെ പിന്നിലാക്കി ഒന്നാമതെത്തിയിരുന്നു.

99.04 ശതമാനം വിജയവുമായി വിജയവാഡ മേഖലയും 98.47 ശതമാനവുമായി ചെന്നൈയുമാണ് വിജയ ശതമാനത്തിൽ തിരുവനന്തപുരത്തിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയെഴുതിയത് 16,21,224  കുട്ടികളായിരുന്നു. ഇവരിൽ 14,26,420 വിദ്യാർത്ഥികളാണ് വിജയികളായിരിക്കുന്നത്.

രാജ്യത്താകെ 87.98 ശതമാനം വിജയമാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഫലം കാത്തിരിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, results.cbse.nic.in എന്നിവയിൽ നിന്ന് സ്കോർ കാർഡുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെയാണ് നടന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 നും മാർച്ച് 13 നും ഇടയിൽ നടന്നു. ബോർഡ് ക്ലാസ് 12, 10 ഫലങ്ങൾ 2024 ഓൺലൈനായി പരിശോധിക്കാൻ, വിദ്യാർത്ഥികൾ അവരുടെ ജനനത്തീയതി, റോൾ കോഡ്, റോൾ നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിച്ചേക്കും.

Read More

Trivandrum Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: