തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇന്ന് 22 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പതിനാറ് പാസഞ്ചര്‍ ട്രെയിനുകളും ആറ് മെമ്മു ട്രെയിനുകളുമാണ് റദ്ദാക്കിയത്

തിരുവനന്തപുരം : തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇന്ന് സര്‍വീസ് നടത്താനിരുന്ന 22 ട്രെയിനുകള്‍ റദ്ദാക്കി. പതിനാറ് പാസഞ്ചര്‍ ട്രെയിനുകളും ആറ് മെമ്മു ട്രെയിനുകളുമാണ് റദ്ദാക്കിയത്. ട്രെയിന്‍ സമയത്തിലും മാറ്റമുണ്ട്.

രാത്രി 12:30ന് പുറപ്പെടാനിരുന്ന 22653 തിരുവനന്തപുരം- നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ഇന്ന് രാവിലെ 8:30ആണ് പുറപ്പെട്ടത്. ഗുരുവായൂര്‍- തൃശൂര്‍ പാത തുറന്നതോടെ എറണാകുളം വരെ സര്‍വീസ് ചുരുക്കിയ ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി സര്‍വീസ് പുനസ്ഥാപിച്ചു. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസും സര്‍വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvananthapuram rail division cancels 22 train

Next Story
കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഗതാഗതം നിലച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express