തിരുവനന്തപുരം: മലയൻകീഴിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായി. അഞ്ചു വയസ്സുളള പെൺകുട്ടിയേയും ഒൻപത് വയസ്സുളള സഹോദനുമാണ് പീഡനത്തിന് ഇരയായത്. കുട്ടികളുടെ അമ്മയുടെ ബന്ധുവായ വിനോദ് എന്നയാളാണ് ഇവരെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിനോദിനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുളളത്.

പീഡനത്തിന് ഇരയായ ആൺകുട്ടി അർബുദ രോഗിയാണെന്ന് അറിയുന്നു. മൂന്നു മാസത്തിനിടെ പലതവണ ഇയാൾ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഇതേത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സഹോദരനെയും തന്നെയും വിനോദ് മാസങ്ങളായി പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. ഇതേതുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.