Latest News

തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം; എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി

സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു

SFI, എസ്എഫ്ഐ, KSU, കെഎസ്‌യു, CUSAT, കുസാറ്റ്, SFI KSU Clash, എസ്എഫ്ഐ കെഎസ്‌യു സംഘർഷം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും വിദ്യാർഥി സംഘർഷം. തിരുവനന്തപുരം ലോ കോളേജിലാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‌യു – എസ്‌എഫ്ഐ പ്രവർത്തകർ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസവും കോളേജിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്.

സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകർ ഹോക്കി സ്റ്റിക്കും വടികളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സംഘർഷത്തിന് ശേഷം ഇവർ കാറിൽ കടന്നു കളഞ്ഞതായും പറയപ്പെടുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvananthapuram law college sfi ksu fight

Next Story
കേസ് പിന്‍വലിക്കാന്‍ ആറ് കോടി വേണമെന്ന് നാസില്‍; പറ്റില്ലെന്ന് തുഷാര്‍thushar vellappally, തുഷാർ വെളളാപ്പളളി, sndp, എസ്എൻഡിപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com