സെക്രട്ടേറിയറ്റിലെ തീപിടിത്തം: വിദഗ്ധ സംഘവും ക്രൈംബ്രാഞ്ചും അന്വേഷിക്കും

ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം; പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാൻ തീരുമാനം

Thiruvananthapuram secretariat fire, secretariat fire, secretariat, fire, തിരുവനന്തപുരം, സെക്രട്ടേറിയേറ്റ്, തീപ്പിടിത്തം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ അന്വേഷിക്കുന്നതിനായി ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണർ ഡോക്ടർ കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഒരാഴ്ചയ്ക്കകം സംഘം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇതോടൊപ്പം സംഭവത്തിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ഇതിനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.
ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചിരുന്നു.

ഫയലുകൾ സുരക്ഷിതം, അടിയന്തര സാഹചര്യമില്ല: അഡീഷനൽ സെക്രട്ടറി

കേരള സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ നശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണി. “റസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ചില ഫയലുകൾ മാത്രമാണ് ഭാഗികമായി കത്തിനശിച്ചത്. സുപ്രധാന ഫയലുകളെല്ലാം ഇ-ഫയൽ രൂപത്തിലാണ്. കംപ്യൂട്ടർ കത്തിനശിച്ചാൽ പോലും അത്തരം ഫയലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലം ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടായ സമയത്ത് തന്നെ അത് അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടിയന്തര സാഹചര്യമൊന്നും ഇപ്പോൾ ഇല്ല,” പി.ഹണി പറഞ്ഞു.

തീപിടിത്തമുണ്ടായ സമയത്ത് സെക്രട്ടറിയേറ്റിൽ ഒരു യോഗത്തിലായിരുന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും സംഭവസ്ഥലത്തേക്ക് എത്തി. തീപിടിത്തമുണ്ടായതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, സെക്രട്ടേറിയേറ്റിനു സമീപം പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.

Read Also: ഭൂതപ്രേത പിശാചുക്കളെ പേടിയായിരുന്നു, ചെറുപ്പത്തിൽ സ്വാധീനിച്ചത് അമ്മയുടെ കഥകൾ: പിണറായി

സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് ഇന്നു വെെകീട്ട് 4.45 ഓടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊതുഭരണവകുപ്പിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോർത് സാൻഡ്‌വിച്ച് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രോട്ടോകോൾ വിഭാഗം പ്രവർത്തിക്കുന്നത്.

Thiruvananthapuram secretariat fire, secretariat fire, secretariat, fire, തിരുവനന്തപുരം, സെക്രട്ടേറിയേറ്റ്, തീപ്പിടിത്തം, ie malayalam, ഐഇ മലയാളം

Thiruvananthapuram secretariat fire, secretariat fire, secretariat, fire, തിരുവനന്തപുരം, സെക്രട്ടേറിയേറ്റ്, തീപ്പിടിത്തം, ie malayalam, ഐഇ മലയാളം

പൊളിറ്റിക്കൽ വിഭാഗത്തിൽ ഇന്നു രണ്ട് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി ഹണി പറഞ്ഞു. പ്രധാനപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തീപിടിത്തമുണ്ടായതല്ല ഉണ്ടാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പൊതുഭരണവകുപ്പിലേക്ക് എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം. ഗുരുതരമായ വിഷയമാണ്. സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvananthapuram kerala government secretariat fire

Next Story
തിരുവനന്തപുരം വിമാനത്താവളം: സർക്കാരിന് വീണ്ടും തിരിച്ചടി, സ്റ്റേ ഇല്ലtrivandrum airport
The moderation of comments is automated and not cleared manually by malayalam.indianexpress.com