തിരുവനന്തപുരം: തന്നെ കൊല്ലുമെന്ന് ബിജെപിയുടെ ഭീഷണിയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്ന് കാലത്ത് എംപിയുടെ തിരുവനന്തപുരത്തെ ഒഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. ഓഫീസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ റീത്ത് വച്ചു. ഹിന്ദു പാക്കിസ്ഥാൻ ഓഫീസ് എന്ന ബാനറും കെട്ടി.
2019ല്‍ ബിജെപി അധികാരത്തിലേറുകയാണ് എങ്കില്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാവും എന്ന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു യുവമോര്‍ച്ചയുടെ അതിക്രമം. തനിക്ക് അപേക്ഷ നല്കാന് വന്ന സ്ഥലവാസികളെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തിരിച്ചയച്ചതായി എംപി ആരോപിച്ചു. സംഭവത്തെ ‘ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റം’ എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്.
1/2 Today @YUVAMORCHABJP vandals attacked my constituency office in Thiruvananthapuram. They poured black engine oil on signs, doors, walls & gate, drove away innocent citizens waiting with their petitions, put up offensive banners & shouted slogans asking me to go to Pakistan.
— Shashi Tharoor (@ShashiTharoor) July 16, 2018
2/2 We have all been warned. The BJP’s answer to the simple question “have you given up the dream of a Hindu Rashtra?” is apparently vandalism & violence. That is the face they have shown inThiruvananthapuram today. Most Hindus will say these Sanghi goondas do not represent us.
— Shashi Tharoor (@ShashiTharoor) July 16, 2018
More details are emerging of their vile conduct. They threatened to kill me & to shut down my MP office. This is an assault on democracy & on freedom of expression. We have taken it to the KeralaPolice. https://t.co/GwIJd0diwh
— Shashi Tharoor (@ShashiTharoor) July 16, 2018
ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ തന്നെ കൊല്ലുമെന്ന് ബിജെപിയുടെ ഭീഷണിയുണ്ടെന്ന് തരൂര്‍ പറഞ്ഞു. സംഭവത്തില്‍ കേരളാ പൊലീസിന് പരാതി നല്‍കിയതായും ശശി തരൂര്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസന്, മുസ്ലിം ലീഗ് എന്നിവര്‍ ശശി തരൂരിന് പിന്തുണ അറിയിച്ചുകൊണ്ട് വന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല.