/indian-express-malayalam/media/media_files/2026/01/29/high-speed-train-2026-01-29-10-52-13.jpg)
Source: AI Image
Kerala State Budget 2026: തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് റാപ്പിഡ് റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നാലു ഘട്ടമായാണ് കേരളത്തിലെ ആർആർടിഎസ് സംവിധാനം വിഭാവനം ചെയ്യുന്നത്. പദ്ധതിക്കായി കേന്ദ്ര ഭവന നഗരകാര്യ മാന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.
Also Read: മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ, സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്
ഇത് അനുസരിച്ച് തിരുവനന്തപുരം മുതൽ തൃശൂർ വരെ ഒന്നാം ഘട്ടമായും തൃശൂർ മുതൽ കോഴിക്കോട് വരെ കണ്ടാം ഘട്ടമായും, കോഴിക്കോട് മുതൽ കണ്ണൂർ വരെ മൂന്നാം ഘട്ടമായും, കണ്ണൂർ മുതൽ കാസർകോട് വരെ നാലാം ഘട്ടമായും പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഉയർന്ന തൂണുകളിലൂടെ പോകുന്ന ഗതാഗതത്തിന്റെ പ്രത്യേകത, നഗര-മെട്രോ സംവിധാനങ്ങളുമായി സംയോജിപ്പാൻ കഴിയുമെന്നതാണെന്ന് മന്ത്രി പറഞ്ഞു.
Also Read: ആശ വർക്കർമാർക്ക് ആശ്വാസം, 1000 രൂപ കൂട്ടി; അങ്കണവാടി വർക്കർമാരുടെ വേതനത്തിലും വർധനവ്
കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ വരുന്ന പദ്ധതിയാണ് റാപ്പിഡ് റെയിൽ. 583 കിലോമീറ്റർ ദൂരം റാപ്പിഡ് റെയിൽ നിർമ്മിക്കുകയാണ് ലക്ഷ്യം. സിൽവർലൈൻ പദ്ധതിക്ക് എതിരെ റെയിൽവേ എതിർപ്പ് അറിയിച്ചതോടെയാണ് ഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ മാതൃകയിൽ പദ്ധതി നടപ്പിലാക്കാൻ കേരളം ശ്രമിക്കുന്നത്.
Also Read: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്': ധനമന്ത്രി
കൊച്ചി മെട്രോയുമായും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഉദ്ദേശിക്കുന്ന മെട്രോ സംവിധാനങ്ങളുമായും റാപ്പിഡ് റെയിലിനെ സംയോജിപ്പിക്കുന്ന തരത്തിലാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതി ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാരും, 20 ശതമാനം കേന്ദ്ര സർക്കാരും, ബാക്കി വരുന്ന 60 ശതമാനം രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് കണ്ടെത്തുക. ഏകദേശം 12 വർഷമെടുത്താണ് സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ ആർആർടിഎസ് യാഥാർത്ഥ്യമാക്കാൻ സാധിക്കുക.
Also Read: സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം; പ്രതീക്ഷയോടെ കേരളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us