ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അധികൃതര്‍ അന്വേഷണം തുടങ്ങി. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.
The UAE Embassy, New Delhi: The authorities in the UAE have launched an investigation to find out who sent the cargo containing gold to the address of the UAE consulate.
1/2— UAE Embassy-Newdelhi (@UAEembassyIndia) July 7, 2020
വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റ് പറയുന്നു.
Read Also: ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും, ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല: മുഖ്യമന്ത്രി
ഞായറാഴ്ച്ചയാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കേസില്‍ കോണ്‍സുലേറ്റിലെ മുന്പിആര്ഒയായ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷ് ഒളിവിലാണ്. സംഭവം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ, ഐടി സെക്രട്ടറി ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി.