/indian-express-malayalam/media/media_files/uploads/2020/07/Kodiyeri-Balakrishnan.jpg)
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തു.
കേസ് സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തുവെന്നും സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത് ധീരമായ നടപടിയാണെന്ന് കോടിയേരി പറഞ്ഞു. കേസ് മുഖ്യമന്ത്രിക്കെതിരെ തിരിക്കാന്‍ പ്രതിപക്ഷം ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല.
സ്വര്‍ണം വിട്ടു കിട്ടാന്‍ കസ്റ്റംസിനെ വിളിച്ചത് ബി എം എസ് ആണ്. ശിവശങ്കരനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നു. എന്നാല്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രചാരണം നടത്തുന്നു. ശിവശങ്കറിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സംരക്ഷണവും ലഭിക്കുകയില്ല. സര്‍ക്കാര്‍ മാതൃകാപരമായ നടപടിയാണ് എടുത്തത്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രചാരണം തുറന്ന് കാണിക്കും.
എം ശിവശങ്കറിനെതിരെ ഒരു ഏജന്‍സിയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ നടപടി എടുത്തു. തെറ്റുചെയ്ത വമ്പന്‍മാര്‍ കുടുങ്ങട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധമാണെന്ന് തെളിയിക്കാനായി.
സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന് ബിജെപി നേതാവ് ഭീഷണിപ്പെടുത്തി. സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞത്. എന്നാല്‍ കേരളത്തിലേക്ക് വന്ന സ്വര്‍ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു. അക്രമസ്വഭാവമുള്ള ബിജെപിയുടെ സമരത്തിന് കോണ്‍ഗ്രസും ലീഗും പിന്തുണ നല്‍കുന്നു.
സര്‍ക്കാരിനും സിപിഎമ്മിനും ഒന്നും ഒളിച്ചു വയ്ക്കാനില്ല. എന്‍ഐഎ അന്വേഷണം സ്വര്‍ണക്കള്ളക്കടത്ത് കേസിന് ഗൗരവമായ മാനം നല്‍കിയെന്ന് കോടിയേ പറഞ്ഞു. കേസിനെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്നു. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ താല്‍പര്യം മാത്രമാണ്. പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also:എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി
യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ സ്വാഗതം ചെയ്ത കോടിയേരി പ്രമേയം സര്‍ക്കാരിന്റെ ജനപിന്തുണ തെളിയിക്കാനുതകുമെന്നും പറഞ്ഞു. സ്പീക്കറെ വിവാദത്തിലേക്ക് വലിച്ചിടരുതെന്ന സാമാന്യ മര്യാദ പോലും പ്രതിപക്ഷം പാലിച്ചില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us