Latest News

ന്യൂനമർദം ശക്തിപ്രാപിക്കുന്നു; കേരളത്തിൽ നാളെ മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

29-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

kerala weather, കാലാവസ്ഥ, rain kerala, മഴ കേരള, cyclone, thiruvananthapuram weather, ernakulam weather, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം ശക്തിപ്രാപിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയോട് ചേര്‍ന്ന ഭാഗത്താണ് ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 12 മണിക്കൂറിൽ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും 24 മണിക്കൂറിനുളളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 72 മണിക്കൂറിനുളളിൽ ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുകയും ഏപ്രിൽ 30-ാം തീയതി വൈകിട്ടോടെ തമിഴ്നാടിന്റെ വടക്ക് തീരത്തും ആന്ധ്രപ്രദേശിന്റെ തെക്ക് തീരത്തും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Read: ന്യൂനമര്‍ദ്ദം: കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമർദത്തിന്റെ ഭാഗമായി 27, 28 തീയതികളിൽ കേരളത്തിൽ ചെറിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ട്. 29-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കും 30-ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും. കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. 28, 29 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thiruvananthapuram ernakulam thrissur palakkad kozhikode wayanad kerala weather updates

The moderation of comments is automated and not cleared manually by malayalam.indianexpress.com