തി​രു​വ​ന​ന്ത​പു​രം: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് താ​ൽ​ക്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല​യി​ൽ അ​നു​വ​ദി​ച്ച സ്റ്റോ​പ്പ് ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കും വ​രെ തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ അറിയിച്ചു. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്ക് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തുമെന്നും റെയില്‍വെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഈ ​മാ​സം 18, 25 തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക. ഉ​ച്ച​യ്ക്ക് 12നു ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം രാ​ത്രി 10.15നു ​മും​ബൈ​യി​ൽ എ​ത്തി​ച്ചേ​രും.

കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, കോ​ഴി​ക്കോ​ട്, ത​ല​ശേ​രി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മം​ഗ​ലാ​പു​രം എ​ന്ന​വി​ട​ങ്ങ​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ണ്ടാ​യി​രി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.