scorecardresearch
Latest News

ഫൈസൽ വധക്കേസ് പ്രതിയുടെ കൊലപാതകം; മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

ഇവരുടെ പേര് വിവരങ്ങളോ മറ്റ് കാര്യങ്ങളോ വ്യക്തമാക്കാൻ പൊലീസ് തയ്യാറായില്ല

തിരൂർ കൊലപാതകം, കൊടിഞ്ഞി ഫൈസൽ വധക്കേസ്, തിരൂർ ബിബിൻ വധക്കേസ്, മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ, കേരള പൊലീസ്, Bipin, Faisal Murder Case, Accused

തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ബിബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയിലാണ് സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മൂവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. എന്നാൽ ഇവരുടെ പേര് വിവരങ്ങളോ മറ്റ് കാര്യങ്ങളോ വ്യക്തമാക്കാൻ പൊലീസ് തയ്യാറായില്ല. ഇന്നലെ രാവിലെയാണ് തിരൂരിൽ റോഡരികിൽ ബിബിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thirur bibin murder case three youths under custody