തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ബിബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയിലാണ് സംശയത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മൂവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. എന്നാൽ ഇവരുടെ പേര് വിവരങ്ങളോ മറ്റ് കാര്യങ്ങളോ വ്യക്തമാക്കാൻ പൊലീസ് തയ്യാറായില്ല. ഇന്നലെ രാവിലെയാണ് തിരൂരിൽ റോഡരികിൽ ബിബിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ