scorecardresearch

കടക്ക് പുറത്ത്, ഒന്നര വർഷത്തിനുളളിൽ പിണറായി സർക്കാരിലെ മൂന്നാം മന്ത്രിയും പുറത്ത്

സ്വജനപക്ഷ ആരോപണത്തെ തുടർന്ന് ഇ.പി.ജയരാജൻ, ഫോൺവിളി ആരോപണത്തെ തുടർന്ന് എ.കെ. ശശീന്ദ്രൻ, കായൽ കൈയറ്റത്തെ ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടി എന്നിവരാണ് പുറത്തേക്ക് കടന്നത്‌

സ്വജനപക്ഷ ആരോപണത്തെ തുടർന്ന് ഇ.പി.ജയരാജൻ, ഫോൺവിളി ആരോപണത്തെ തുടർന്ന് എ.കെ. ശശീന്ദ്രൻ, കായൽ കൈയറ്റത്തെ ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടി എന്നിവരാണ് പുറത്തേക്ക് കടന്നത്‌

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
thomas chandy, a.k saseendran , e.p jayarajan, ministers resigned from ldf govt

പിണറായി സർക്കാരിലെ മൂന്നാമനും രാജിവച്ചതോടെ 18 മാസത്തിനുളളിൽ മൂന്ന് മന്ത്രിമാർ രാജിവയ്ക്കുന്ന കേരളത്തിലെ ആദ്യത്തെ സർക്കാരായി.  2016 മെയ് 25 ന് അധികാരമേറ്റ മന്ത്രിസഭയിൽ നിന്നും ആദ്യം രാജിവയ്ക്കേണ്ടി വന്നത് സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിസഭയിലെ രണ്ടാമനുമായിരന്ന ഇ.പി.ജയരാജനായിരുന്നു.  2016 മെയ് 25ന് മന്ത്രിയായി ചുമതലയേറ്റു.  സ്വജനപക്ഷപാത ആരോപണത്തെ തുടർന്ന് 2016 ഒക്ടോബർ 14 ന് രാജിവയ്ക്കേണ്ടി വന്നു.  മന്ത്രിസഭ അധികാരമേറ്റെടുത്ത് അഞ്ച് മാസം തികയാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ് അഴിമതി ആരോപണത്തെ തുടർന്ന് ജയരാജന്‍ രാജിവച്ചത്. അഞ്ച് മാസത്തിനുളളിൽ ഒരു മന്ത്രിക്ക് പുറത്തേക്ക് പോകേണ്ടി വന്നുവെങ്കിലും ആരോപണം ഉയർന്ന ഉടനെ തന്നെ മന്ത്രിയെ പുറത്താക്കിയെന്ന വാദത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സർക്കാരിന് സാധിച്ചു.

Advertisment

അധികം വൈകിയില്ല, വീണ്ടും മന്ത്രിസഭയിൽ രാജിയുണ്ടായി.  ഇത്തവണ എൻസിപി നേതാവായ എ.കെ.ശശീന്ദ്രനാണ് രാജിവയ്ക്കേണ്ട അവസ്ഥയിലെത്തിയത്.  2016 മെയ് 25 ന് അധികാരമേറ്റ ശശീന്ദ്രൻ 2017 മാർച്ച് 26 നാണ് രാജിവച്ചത്.  മന്ത്രിസഭ ഒരു വർഷം തികയ്ക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയാണ് രണ്ടാം മന്ത്രിയുടെ രാജി.  ഫോൺ കെണിയാണ് ശശീന്ദ്രന്‍റെ രാജിക്ക് വഴിയൊരുക്കിയത്.  ഫോണിൽ മാധ്യമ പ്രവർത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്ന വാർത്തയാണ് ശശീന്ദ്രന് മന്ത്രിസഭയിൽ നിന്നും പുറത്തേയ്ക്കുളള വഴി തുറന്നത്.  എന്നാൽ ഇത് ഫോൺ കെണിയാണെന്ന് ആരോപണം ഉയർന്നു.  വൈകാതെ തന്നെ ശശീന്ദ്രനും രാജിവച്ച് മന്ത്രിസഭയുടെ പ്രതിച്ഛായ തകരാതിരിക്കാൻ ശ്രമിച്ചു. ശശീന്ദ്രന്‍റെ രാജിയെ തുടർന്ന് എൻസിപിയുടെ എംഎൽഎയായ തോമസ് ചാണ്ടി ഏപ്രിൽ ഒന്നിന് മന്ത്രിയായി സ്ഥാനമേറ്റു.

ഒന്നര വർഷം പിന്നിടുമ്പോൾ മൂന്നാം മന്ത്രിയും അഴിമതിയാരോപണത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. എൻസിപിയുടെ മന്ത്രിയായ തോമസ് ചാണ്ടിയാണ് ഇത്തവണ. കായൽ ഭൂമി നികത്തിയതുമായുളള ആരോപണത്തെ തുടർന്നാണ് തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്നും പുറത്തേക്കു പോകുന്നത്.  2017 ഏപ്രിൽ ഒന്നിന് മന്ത്രിയായി സ്ഥാനമേറ്റ തോമസ് ചാണ്ടി ആറ് മാസം പിന്നിട്ടപ്പോള്‍ ആരോപിക്കപ്പെട്ട അഴിമതികളില്‍, തെളിവുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെ മുട്ടു മടക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കാൻ ആരോപണം പുറത്തുകൊണ്ടുവന്ന മാധമ്യങ്ങൾക്കെതിരെ വരെ ആരോപണങ്ങളുയർത്തി, കലക്ടർക്കെതിരെ ആരോപണം ഉന്നയിച്ചു, ഇതെല്ലാം ചെയ്തിട്ടും ഭൂമി നികത്തിയത് വസ്തുതായി പുറത്തുവന്നതാണ് തോമസ് ചാണ്ടിയെ രക്ഷിക്കാൻ സാധിക്കാത്തവിധം സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവസാനം വരെ തോമസ് ചാണ്ടിയെ പ്രതിസ്ഥാനത്ത് നിർത്താൻ പരസ്യമായി തയ്യാറായില്ല. എന്നാൽ തെളിവുകളെല്ലാം എതിരാവുകയും നിയമോപദേശവും തോമസ് ചാണ്ടിയെ കൈവിട്ടതോടെ മറ്റുവഴികളില്ലാതെയായി.

എന്നാൽ തോമസ് ചാണ്ടിയുടെ കാര്യത്തിൽ സർക്കാരിന്രെ പ്രതിച്ഛായ നികത്തിക്കളഞ്ഞാണ് രാജി. ഏകദേശം രണ്ടു മാസത്തോളം നീണ്ടുനിന്ന വിവാദങ്ങളുടെ തുടർച്ചയിലാണ് തോമസ് ചാണ്ടി രാജിവയ്ക്കേണ്ടി വന്നത്. 2017 ഏപ്രിൽ ഒന്നിന് അധികാരമേറ്റ തോമസ് ചാണ്ടിയാണ് സർക്കാരിനെ മാസങ്ങളോളം മുൾമുനയിൽ നിർത്തിയത്. കായൽ കൈയേറ്റത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ടി.വി.പ്രസാദ് എന്ന ലേഖകൻ പുറത്തുകൊണ്ടുവന്ന ഈ വാർത്ത പിന്നീട് മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കയായിരുന്നു. തോമസ് ചാണ്ടിയെ രക്ഷിക്കാൻ പലതരത്തിലുളള ശ്രമങ്ങളുണ്ടായെങ്കിലും വാർത്തകളും അതിനെ സാധൂകരിക്കുന്ന കലക്‌ടറുടെ റിപ്പോർട്ടും റിപ്പോർട്ടിന്രെ അടിസ്ഥാനത്തിലുളള ഉപദേശവും മന്ത്രിയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കുകയായിരുന്നു.

Advertisment

2016 നവംബർ 22 ന് ആദ്യ മന്ത്രിസഭാ പുനഃസംഘടന നടന്നു, എം.എം.മണി മന്ത്രിയായി. സ്വജനപക്ഷപാത ആരോപണം മൂലം ജയരാജൻ രാജിവച്ചതിന്  ശേഷമായിരുന്നു ഈ പുനഃസംഘടന. വ്യവസായ, കായിക വകുപ്പുകളുടെ ചുമതലയാണ് ജയരാജൻ വഹിച്ചിരുന്നത്. മന്ത്രി എ.സി.മൊയ്തീനെ ഈ വകുപ്പുകളിലേയ്ക്ക് മാറ്റി. പുതിയ മന്ത്രിയായി ചുമതലയേറ്റ എം.എം.മണിക്ക് വൈദ്യുതി വകുപ്പാണ് നൽകിയത്. വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന കടകംപളളി സുരേന്ദ്രന് ദേവസ്വം, ടൂറിസം വകുപ്പുകളുടെ മന്ത്രിയാക്കി.

Pinarayi Vijayan Thomas Chandy Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: