New Update
/indian-express-malayalam/media/media_files/uploads/2018/04/lightning-lightning2.jpg)
കൊച്ചി: കേരളത്തിൽ കുറച്ച് ദിവസങ്ങളായി ഇടിമിന്നൽ വ്യാപകമാണ്. വരുംദിവസങ്ങളിലും ഇടിമിന്നലിനു സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞുവയ്ക്കാം.
Advertisment
വീട്ടിലാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- ഇടിയും മിന്നലുമുളള സമയത്ത് വീടിനുപുറത്ത് നില്‍ക്കരുത്. പരമാവധി വീട്ടിനുളളില്‍ തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണികള്‍ എടുക്കുന്നതിന് ഉള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങരുത്
- കോണ്‍ക്രീറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കരുത്. കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കരുത്. കോണ്‍ക്രീറ്റ് നിര്‍മാണങ്ങളില്‍നിന്ന് അകലം പാലിക്കുക. ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് കൂടുതല്‍ അപകടകരമാണ്
- വീടിന്റെ വരാന്ത, ടെറസ് എന്നിവിടങ്ങളിലും ജനാല, വാതില്‍ എന്നിവയ്ക്കു സമീപവും നില്‍ക്കരുത്. ജനലഴികളില്‍ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക
- വൈദ്യുത ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. വൈദ്യുത ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്
- വെളളത്തിന്റെ ടാപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. വെളളത്തില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക
- തുറസായ സ്ഥലങ്ങളിലും വീടിന്റെ ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക
- പട്ടം പറത്താന്‍ പാടില്ല.
- ടെലിഫോണ്‍ ഉപയോഗിക്കരുത്
വീടിനു പുറത്താകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
- ഒരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങരുത്. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക
- തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്
- ഒറ്റപ്പെട്ട മരത്തിനു താഴെ നില്‍ക്കരുത്. ലോഹങ്ങളാല്‍ നിര്‍മിച്ച ഷെഡുകളിലും ലോഹ മേല്‍ക്കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്
- വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കണം
പൊതുനിര്‍ദേശങ്ങള്‍
- മിന്നല്‍ ദൃശ്യമാകുന്നില്ലെങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുക.
- കെട്ടിങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക
- മിന്നലുളളപ്പോള്‍ മരം മുറിക്കുക,. വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണി, ഹെവി ഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാടത്തെ ജോലികള്‍, പ്ലംബിങ് തുടങ്ങിയവില്‍ ഏര്‍പ്പെടാതിരിക്കുക.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.