scorecardresearch

ഓർമ്മകൾക്ക് ഇടവേള; ബിനാലെയിൽ കാഴ്‌ചക്കാരായി വൃദ്ധസദനത്തിലെ അന്തേവാസികൾ

തേവര സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളാണ് ബിനാലെ കാണാനെത്തിയത്

തേവര സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളാണ് ബിനാലെ കാണാനെത്തിയത്

author-image
WebDesk
New Update
ഓർമ്മകൾക്ക് ഇടവേള; ബിനാലെയിൽ കാഴ്‌ചക്കാരായി വൃദ്ധസദനത്തിലെ അന്തേവാസികൾ

കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പ്രദര്‍ശനങ്ങള്‍ വീക്ഷിക്കുന്ന തേവര വൃദ്ധസദനത്തിലെ അന്തേവാസികള്‍

കൊച്ചി: വൃദ്ധസദനത്തിന്റെ അകത്തള കാഴ്ചകളിൽ ഓർമ്മകളെ തലോടി, ഒതുങ്ങി ജീവിച്ച അന്തേവാസികൾ ബിനാലെ കാണാനെത്തി. വേദനിപ്പിക്കുന്ന, ഒറ്റപ്പെടുത്തിയ ഓർമ്മകൾക്കുളള ഇടവേളയായി ആ മാറ്റം. വിസ്മയിപ്പിക്കുന്ന കലാരൂപങ്ങൾ പലതും ഏറെ കൗതുകത്തോടെയാണ് അവർ നോക്കിക്കണ്ടത്.

Advertisment

ഇത്തവണ 'അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്' എന്നതാണ് കൊച്ചി മുസിരീസ് ബിനാലെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ തന്നെ തേവരയിലെ അന്തേവാസികളുടെ വരവ് ആ പ്രമേയത്തിന് അർത്ഥങ്ങൾ നൽകുന്നതായി മാറി.

തേവരയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികളായ പതിനഞ്ച് പേരാണ് ബിനാലെ കാണാനെത്തിയത്. വൃദ്ധസദനത്തിലെ ജീവനക്കാരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

publive-image കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ സ്യൂ വില്യംസന്റെ ദി മെസേജസ് ഫ്രം അറ്റ്‌ലാന്റിക് റൂട്ട് എന്ന പ്രതിഷ്ഠാപനത്തിനു മുന്നില്‍ തേവര വൃദ്ധ സദനത്തിലെ അന്തേവാസി വിശ്വനാഥന്‍

Advertisment

ജീവിതത്തിലെ നല്ല കാലം കൊല്‍ക്കത്തയില്‍ കഴിഞ്ഞ വത്സലയ്ക്ക് ബിനാലെ പ്രദര്‍ശനങ്ങള്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്നതായിരുന്നു. ബിനാലെയിലെ ഗൈഡുകള്‍ എല്ലാ കലാസൃഷ്ടിയെക്കുറിച്ചും വിശദമായി പറഞ്ഞുതന്നുവെന്ന് അവര്‍ പറഞ്ഞു. വത്സലയുടെ കൂടെയുണ്ടായിരുന്ന സരസുവിനെ ഏറ്റവും സ്വാധീനിച്ചത് ശാംഭവിയുടെ പ്രതിഷ്ഠാപനമാണ്. പഴയ അരിവാളും അതിലൂടെ വിവരിച്ചിരിക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ഈ മുത്തശ്ശിയെ ഗതകാലസ്മരണകളിലേക്ക് കൊണ്ടു പോയി എന്നത് ആ മുഖത്ത് വ്യക്തമായിരുന്നു.

publive-image

കൊച്ചി വടുതല സ്വദേശിയായ സരസ്വതിയ്ക്ക് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ വളപ്പ് വളരെ ഇഷ്ടപ്പെട്ടു. ഇതിലെ നടക്കുമ്പോള്‍ ആരുമില്ലെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. താനിയ കാന്ദിയാനിയുടെ തറി കൊണ്ടുണ്ടാക്കിയ സംഗീതോപകരണമാണ് ഈ മുത്തശ്ശിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

ആകെ 43 അന്തേവാസികണ് തേവര സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടില്ലാത്തവരെ മാത്രമാണ് പുറത്തു കൊണ്ടു പോവുന്നത്. ഓരോരുത്തര്‍ക്കും ഓരോ സഹായികളും ഉണ്ട്. മൂന്ന് മണിക്കൂറോളം ബിനാലെ പ്രദര്‍ശനങ്ങള്‍ കണ്ടതിനു ശേഷമാണ് സംഘം മടങ്ങിയത്. ബിനാലെയിൽ ഇവർക്ക് നടന്ന് ആയാസം ഉണ്ടാകാതിരിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Kochi Muziris Biennale Kochi Old Age

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: