/indian-express-malayalam/media/media_files/uploads/2018/07/amit-sha-2.jpg)
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെ​ന്ന് ബിജെപി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ഇതിന് പ​ക​രം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ഷാ പറഞ്ഞു. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി മറികടക്കുന്നതിനും ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിനും സമരം നടത്തുന്ന ബിജെപി എന്തുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെടാത്തത് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസും സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബിജെപിയുടേത് ഇരട്ടത്താപ്പ് എന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കണ്ണൂരിൽ നടത്തിയ നടത്തിയ വിവാദ പ്രസംഗത്തെയും ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിനിടെ അമിത് ഷാ ന്യായീകരിച്ചു.
ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വി​വാ​ദ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച ഷാ ന​ട​പ്പാ​ക്കാ​ത്ത പ​ല സു​പ്രീം​ കോ​ട​തി വി​ധി​ക​ളും ഉ​ണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മു​സ്​​ലിം പ​ള്ളി​ക​ളി​ല്‍ മൈ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക്, ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​നം, ബ​നാ​റ​സി​ലെ ശി​യാ-​സു​ന്നി ഖ​ബ​ർ​സ്​​ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി തു​ട​ങ്ങി സു​പ്രീം​ കോ​ട​തി​യു​ടെ പ​ല വി​ധി​ക​ളും ഇ​പ്പോ​ഴും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.