/indian-express-malayalam/media/media_files/2025/10/27/pm-shri-binoy-viswam-pinarayi-vijayan-2025-10-27-18-20-18.jpg)
പിണറായി വിജയൻ, ബിനോയ് വിശ്വം
തിരുവനന്തപുരം: വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. "ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്. കാറിൽ കയറ്റിയത് ശരി തന്നെ. അതിൽ മാറ്റമില്ല." - മുഖ്യമന്ത്രി പറഞ്ഞു.
Also Read:ശബരിമല സ്വർണക്കൊള്ള; കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി
സിപിഐചതിയും വഞ്ചനയും കാണിക്കുമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുമായി ഉള്ളത് ഊഷ്മളബന്ധം.സിപിഐ ചതിയൻ ചന്തുവാണെന്ന് വെള്ളാപ്പള്ളി നടേശൻറ പരാമർശത്തോടെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്ത തിരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്ന് ഞങ്ങൾ ഇതുവരെ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന് എസ്‌ഐടി; പ്രഭാമണ്ഡലം പൊളിച്ചെന്നും കണ്ടെത്തൽ
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
Also Read:ലാഭവിഹിതം കെഎസ്ആര്‍ടിസി നൽകണം; ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വി.വി.രാജേഷ്
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Read More:സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി നിങ്ങൾക്ക് തന്നെയെന്ന് ബിനോയ് വിശ്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us