scorecardresearch

'പെരുന്പാവൂരിലെ പന്നിയിറച്ചി നിരോധനം'; സംഘപരിവാർ പ്രചാരണം പൊളിക്കുന്ന വിവരാവകാശ രേഖ പുറത്ത്

ഇത്തരത്തിലൊരു നിരോധനവും പെരുമ്പവൂരിലില്ലെന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്

ഇത്തരത്തിലൊരു നിരോധനവും പെരുമ്പവൂരിലില്ലെന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'പെരുന്പാവൂരിലെ പന്നിയിറച്ചി നിരോധനം'; സംഘപരിവാർ പ്രചാരണം പൊളിക്കുന്ന വിവരാവകാശ രേഖ പുറത്ത്

എറണാകുളം: കശാപ്പിനായി കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം വന്നപ്പോൾ കേരളമൊട്ടാകെ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റിവൽ നടത്തിയിരുന്നു. ഇതിനിടയിൽ ബീഫ് ഫെസ്റ്റിവലുകൾക്കെതിരെ സംഘപരിവാർ നേതാക്കളും അണികളും ഉയർത്തിയിരുന്ന ഒരു പ്രധാന ചോദ്യം ഇങ്ങനെയായിരുന്നു:'ബീഫ് ഫെസ്റ്റ് നടത്തുന്നവർക്ക് പെരുന്പാവൂരിൽ പോർക്ക് ഫെസ്റ്റ് നടത്താൻ ധൈര്യമുണ്ടോ?'. ചാനൽ ചർച്ചകളിലും നവമാധ്യമങ്ങളിലും ബിജെപിക്കാർ നിരന്തരം ഈ ചോദ്യം ഉന്നയിച്ചു കൊണ്ടിരുന്നു. സത്യത്തിൽ പെരുന്പാവൂരിൽ പന്നിയിറച്ചി വിൽക്കുന്നതിന് നിരോധനമുണ്ടോ?

Advertisment

സംഘപരിവാരത്തിന്റെ ഈ പ്രചരണം പൊളിക്കുന്ന വിവരാവകാശ രേഖകളാണ് ഇപ്പോൾ പുരത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലൊരു നിരോധനവും പെരുമ്പവൂരിലില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. നഗരസഭയുടെ ആരോഗ്യവിഭാഗമാണ് വിവരാവകാശനിയമമനുവദിച്ച് ചോദിച്ച കാര്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ പുല്ലുവഴി യൂണിറ്റ് സെക്രട്ടറി വിവേക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് നടപടി. പന്നിയിറച്ചി നഗരസഭയില്‍ നിരോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തന്നെയാണ് എന്‍ടി ശശികുമാര്‍ നല്‍കിയിരിക്കുന്ന മറുപടി. നിലവില്‍ പന്നിയെ അറക്കുന്നുണ്ടോ എന്ന ചോദ്യത്തിനും മറുപടിയുണ്ട്. നഗരസഭയ്ക്ക് നിലവില്‍ അറവുശാലയില്ല, അതിനാല്‍ പന്നിയുള്‍പ്പെടെയുള്ള ഒരു ഉരുക്കളെയും അറക്കുന്നില്ലെന്നും മുന്‍സിപ്പാലിറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Pork കടപ്പാട്: ഫെയ്സ്ബുക്ക്

പന്നി അറുക്കുന്നതിനോ വിൽപന നടത്തുന്നതിനോ ഒരു നിരോധനവും നഗരസഭയിലില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സതി ജയകൃഷ്ണന്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലും അധികാരമില്ലെന്നതാണ് മറ്റൊരു സത്യം. എന്നാലും സംഘപരിവാര്‍ പ്രചരണം തുടരുകയായിരുന്നു.

പെരുമ്പാവൂരില്‍ അംഗീകൃത അറവുശാലകളൊന്നുമില്ല. അതിനാല്‍ ബീഫോ പന്നിയോ ഉള്‍പ്പെടെ ഒന്നും അവിടെ അറക്കപ്പെടുന്നില്ല. ചെറിയ നഗരസഭയായതിനാല്‍ തന്നെ, മറ്റ് സ്ഥലങ്ങളില്‍ അറുത്ത മാംസമാണ് വീടുകളിലെത്തുന്നത്. ക്രൈസ്തവരുള്‍പ്പെടെയുള്ള കുടുംബങ്ങളില്‍ ഇപ്പോളും പന്നിയിറച്ചി കഴിക്കുന്നുണ്ടെന്ന വസ്തുത വ്യക്തമാമെന്നിരിക്കിലും ദുഷ്ടലാക്കോടെയുള്ള പ്രചാരണം സംഘപരിവാർ തുടരുകയായിരുന്നു. ഇപ്പോൾ പുറത്ത് വന്ന വിവരാവകാശ രേഖയോടെ ഇവരുടെ വാദങ്ങൾ പൂർണമായും പൊളിഞ്ഞിരിക്കുകയാണ്.

Advertisment
Beef Fest Pork

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: