തൃശൂർ: ചാലക്കുടിയിലെ ജുവലറിയിൽ വൻ കവർച്ച. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപമുളള ഇടശ്ശേരി ജുവലറിയിലാണ് മോഷണം നടന്നത്. 20 കിലോ സ്വർണം മോഷണം പോയി. ഇന്നു രാവിലെ കടയുടമ ജുവലറി തുറന്നപ്പോഴാണ് മോഷണം നടന്നെന്നു മനസ്സിലായത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ ഞായറാഴ്ച ആയതിനാൽ കട തുറന്നിരുന്നില്ല. അതിനാൽ ഇന്നലെ രാത്രിയോ ശനിയാഴ്ച രാത്രിയോ ആവാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയം. കടയുടെ പിൻഭാഗത്തുളള ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ