തൃശൂർ: നടിയ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകനായ ബി എ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ആളൂരിന്റെ സഹോദരി ലിജിയുടെ വടക്കാഞ്ചേരിയിലെ വീട്ടിലാണു മോഷണശ്രമം നടന്നത്. മുന്‍വാതിലിലെ പൂട്ട് തകര്‍ത്താണു കള്ളന്മാര്‍ അകത്തുകടന്നത്. പുറകിലേവാതിലും തകര്‍ത്തിട്ടുണ്ട്. ധൈര്യമുണ്ടോ പോലീസേ പിടിക്കാന്‍, പറ്റുമെങ്കില്‍ പിടിക്കു എന്നു കള്ളന്മാര്‍ ഭിത്തിയില്‍ എഴുതിവയ്ക്കുകയും ചെയ്തു. എന്നാല്‍ ടി വി, ലാപ്‌ടോപ്പ്, ഹോം തിയേറ്റര്‍, തുടങ്ങിയവയൊന്നും നഷ്ടപ്പെട്ടില്ല. മംഗളം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സിഐ അല്ല ഡിജിപി വന്നാലും പിടിക്കാന്‍ പറ്റില്ല എന്നാണു മോഷ്‌ടാ്ക്കൾ എഴുതി വച്ചിരുന്നു. കള്ളന്മാര്‍ക്കു വീട്ടില്‍ നിന്നും ഒന്നും ലഭിച്ചില്ല എന്നാണു റിപ്പോര്‍ട്ട്. ലിജിയുടെ ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഇവര്‍ വീടു പൂട്ടി മറ്റൊരു വീട്ടിലായിരുന്നു താമസം. എന്നാല്‍ വീടിനകത്തെ അലമാര മുഴുവന്‍ തകര്‍ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുവരി ഇടുകയും ചെയ്തിട്ടുണ്ട്. വടക്കാഞ്ചേരി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ചതും അഡ്വ. ആളൂർ ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ