വിശ്വാസികളെ സർക്കാർ വെല്ലുവിളിക്കുന്നു; തീർത്ഥപാദ മണ്ഡപം ഏറ്റെടുത്തതിനെതിരെ സുരേന്ദ്രൻ

ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത് അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു

K Surendra, കെ.സുരേന്ദ്രൻ, pinarayi vijayan, പിണറായി വിജയൻ, Citizenship, പൗരത്വ ഭേദഗതി ബിൽ, Amit Shah, അമിത് ഷാ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തീർത്ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ചു തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത നടപടി വിശ്വാസികളെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത് അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവർക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഋഷിശ്രേഷ്‌ഠൻ ചട്ടമ്പിസ്വാമികളുടെ സ്‌മാരകമാണ് അദ്ദേഹത്തിന്റെ പ്രതിമവച്ച് ആരാധന നടത്തിവരുന്ന തീർത്ഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആധ്യാത്മികവും സാംസ്‌കാരികവുമായ പരിപാടികൾ ഇവിടെ നടക്കുന്നു. ഉചിതമായ സ്‌മാര മന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് റവന്യൂ വകുപ്പ് നാടകീയമായി തീർത്ഥപാദ മണ്ഡപം ഏറ്റെടുത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Read Also: പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കി

തീർത്ഥപാദ മണ്ഡപം ഏറ്റെടുത്തതിനെ ബിജെപി രാഷ്ട്രീയവത്‌കരിക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല, കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് ചെയ്‌തത്. ചട്ടമ്പിസ്വാമി സ്‌മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ത്ഥപാദ മണ്ഡപവും സര്‍ക്കാര്‍ സംരക്ഷിക്കും. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്‌മാരകം തിരികെ നല്‍കുമെന്നും കടകംപള്ളി പറഞ്ഞു.

ഇന്നലെ വെെകീട്ടാണ് പൊലീസിനെ ഉപയോഗിച്ചു തീർത്ഥപാദ മണ്ഡപം സർക്കാർ ഏറ്റെടുത്തത്. കയ്യേറ്റത്തെത്തുടർന്നാണ് നടപടി. സ്ഥലം സീൽ ചെയ്യുന്നതിനിടെ പൊലീസിനെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Theertha padha mandapam kerala government k surendran bjp kadakampally

Next Story
പുകഞ്ഞ കൊള്ളി പുറത്ത്; കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിനെ വെെദികവൃത്തിയിൽ നിന്നു പുറത്താക്കിkottiyoor rape case, robin vadakkumchery
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express