തിരുവനന്തപുരം: തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജേഷാ(30)ണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച തിരുവല്ലം സ്റ്റേഷനിൽപ്പെട്ട വണ്ടിത്തടം ജംങ്ഷനിൽ വച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശിയുടെ 40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ അടക്കം ക്രൂരമായി മർദിക്കുകയായിരുന്നു. അജേഷിനെ നടുറോഡിൽ സംഘം ചേർന്ന് മർദിച്ചശേഷം മുഖ്യപ്രതിയായ ജിനേഷ് വർഗീസിന്റെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോവുകയും അവിടെവച്ച് വീണ്ടും മർദിക്കുകയും ചെയ്തു.

Read Also: ഒറ്റക്കെട്ടായി കേരളം; ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി

കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊളളലേൽപ്പിച്ചു. മർദനത്തിനിടെ ഓടി രക്ഷപ്പെട്ട അജേഷ് വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ചാണ് അജേഷ് മരിച്ചത്.

ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങിയ മലപ്പുറം സ്വദേശിയായ യുവാവിന്റെ പണവും ഫോണുമാണ് മോഷണം പോയത്. ഈ വിവരം അടുത്തുളള ഓട്ടോക്കാരെ അറിയിച്ചപ്പോൾ അവര്‍ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് അജേഷ് എന്നാരോപിച്ച് പിന്തുടർന്ന് പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.