തിരുവനന്തപുരം: സംസ്​ഥാനത്തെ റിപ്പബ്ലിക്​ ദിനാഘോഷ ചടങ്ങുകൾ തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ ആരംഭിച്ചു. ഗവർണർ പി.സദാശിവം പതാക ഉയർത്തി. തുടര്‍ന്ന് റിപ്പബ്ലിക്​ ദിനപരേഡ്​ നിരീക്ഷിച്ചുകൊണ്ട് അദ്ദേഹം​ അഭിവാദ്യം സ്വീകരിച്ചു.

വിവിധ ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക്​ ദിനാഘോഷത്തിൽ പ​ങ്കെടുത്തു. മന്ത്രിമാർ പതാക ഉയർത്തി ഗാർഡ്​ ഓഫ്​ ഓണർ സ്വീകരിച്ചു. കൊച്ചിയിൽ മന്ത്രി എ.സി.മൊയ്​തീൻ പതാക ഉയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴയിൽ മന്ത്രി മാത്യു ടി.തോമസ് ഗാർഡ്​ ഓഫ്​ ഓണർ സ്വീകരിച്ചു. കോഴിക്കോട്​ വിക്രം മൈതാനിയിൽ വി.എസ്​.സുനിൽ കുമാർ പരേഡ്​ പരിശോധിച്ച്​ അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ ശൈലജ ടീച്ചറും അഭിവാദ്യം സ്വീകരിച്ചു. ആഘോഷത്തോടനുബന്ധിച്ച്​ ജില്ലകളിൽ വിവിധ പരിപാടികളും അരങ്ങേറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ