scorecardresearch

പെരിയവര പാലം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തു

ഓഗസ്റ്റ് എട്ടിനാണ് കനത്ത മഴയില്‍ പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയത്

ഓഗസ്റ്റ് എട്ടിനാണ് കനത്ത മഴയില്‍ പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയത്

author-image
WebDesk
New Update
Kerala Flood, കേരളത്തിൽ പ്രളയം, Kerala Rain, കേരളത്തിൽ കനത്തമഴ, Periyavara Bridge, പെരിയവര പാലം, Transportation, ഗതാഗതം, iemalayalam, ഐഇ മലയാളം

തൊടുപുഴ: പ്രളയത്തില്‍ തകരാറിലായ മൂന്നാറിനെയും-മറയൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയവര പാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുത്തു. നേരത്തെ പ്രളയത്തില്‍ പെരിയവര താല്‍ക്കാലിക പാലം ഒലിച്ചുപോയെന്നു കരുതിയിരുന്നുവെങ്കിലും പാലത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒഴുകിപ്പോകാതിരുന്നതാണ് പാലത്തിന്റെ പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു സഹായകരമായത്.

Advertisment

Read More: Kerala Rain Weather Live Updates: മഴയുടെ ശക്തി കുറഞ്ഞു, ഇന്ന് റെഡ് അലര്‍ട്ടില്ല; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഓഗസ്റ്റ് എട്ടിനാണ് കനത്ത മഴയില്‍ പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകിയത്. പാലം ഒലിച്ചുപോയെന്ന ധാരണയില്‍ ഈ റൂട്ടിലേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് പാലത്തിനു കാര്യമായ തകരാറില്ലെന്നു കണ്ടെത്തി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തത്. തുടക്കത്തില്‍ ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മിച്ച പാലം തകര്‍ന്നു പോയത്. തുടര്‍ന്നാണ് താല്‍ക്കാലിക പാലം നിര്‍മിച്ചത്. എന്നാല്‍ രണ്ടു മാസങ്ങള്‍ക്കു ശേഷമുണ്ടായ കനത്ത മഴയില്‍ ഈ പാലവും തകരുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും വലിയ സിമന്റ് പൈപ്പുകളുപയോഗിച്ച് വീണ്ടും താല്‍ക്കാലിക പാലം നിര്‍മിച്ചത്.

Advertisment

ഇരവികുളം നാഷണല്‍ പാര്‍ക്ക് ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കു പോകുന്നത് പെരിയവര പാലം വഴിയാണ്. മൂന്നാറിനെയും- തമിഴ്‌നാട്ടിലെ ഉടുമല്‍പേട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അന്തര്‍സംസ്ഥാന പാത കൂടിയാണിത്.

Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: