താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു

ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല

corona virus, കൊറോണ വൈറസ്, lockdown, സാലറി ചലഞ്ച്, salary challenge, govt employees, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി സുതാര്യമാണെന്നും, എന്നാൽ പ്രതിപക്ഷം തെറ്റിദ്ധാരണ പടർത്തുകയാണെന്നും യോഗം വിലയിരുത്തി.

നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാർശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. അതേസമയം, ഇതുവരെ നടത്തിയ കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തൽ റദ്ദാക്കില്ല.

ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.

Read More: താത്കാലിക നിയമന സ്ഥിരപ്പെടുത്തൽ തടയണമെന്ന് ഹർജി; കോടതി ഇടപെട്ടില്ല

പത്ത് വർഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതെന്നും, ഇത് തീർത്തും സുതാര്യമായ നടപടിയാണെന്നും സർക്കാർ മന്ത്രിസഭായോഗത്തിൽ വിലയിരുത്തി. ഇതിൽ മനുഷ്യത്വപരമായ പരിഗണനയാണ് സർക്കാർ പ്രധാനമായും നൽകിയിരുന്നത്. എന്നാൽ പ്രതിപക്ഷം ഇതേക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണെന്ന് യോഗം വിലയിരുത്തി.

താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാർ നടപടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.

കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാൻ കഴിയാത്ത തസ്‌തികകളിലേക്കാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ നടന്ന തസ്‌തികകളിൽ പിഎസ്‌സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്താൻ സാധിക്കില്ല. ഇത്തരം വസ്‌തുതകൾ നിലനിൽക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസത്തെയും കാലയളവില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: The government has stopped the process of regularizing temporary employees

Next Story
താത്കാലിക നിയമന സ്ഥിരപ്പെടുത്തൽ തടയണമെന്ന് ഹർജി; കോടതി ഇടപെട്ടില്ലHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com