/indian-express-malayalam/media/media_files/2025/11/01/prem-kumar-2025-11-01-09-23-00.jpg)
പ്രേംകുമാർ
തിരുവനന്തപുരം: സർക്കാരിനോടുള്ള അതൃപ്തി വീണ്ടും പരസ്യമായി പ്രകടിപ്പ് നടൻ പ്രേം കുമാർ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിനെതിരെയാണ് പരസ്യ പ്രതികരണവുമായി പ്രേം കുമാർ രംഗത്തെത്തിയത്. സർക്കാർ തന്നോട് കാട്ടിയത് അനീതിയാണെന്ന് പ്രേം കുമാർ പറഞ്ഞു. അക്കാദമിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പ്രേം കുമാറിനെ മാറ്റിയതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാർ.
Also Read:ശബരിമല യുവതീപ്രവേശനം; പഴയ വാശിയിലും ഉശിരിലും കേസ് നടത്തുമെന്ന് ജി. സുകുമാരന്‍ നായര്‍
ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തന്നെ മാറ്റി നിർത്തുകയും, എന്നാൽ ഭരണത്തുടർച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാർ ആദ്യം വിമർശനം ഉന്നയിച്ചത്. അർഹിച്ച യാത്രയയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും പ്രേം കുമാർ പ്രതികരിച്ചു.
സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച എന്ന തലക്കെട്ടോടെ ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് മാധ്യമങ്ങളിലൂടെ പ്രേം കുമാറിന്റെ വിമർശനം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാർ പറയുന്നു. അർഹിച്ച യാത്ര അയപ്പ് പോലും തനിക്ക് ലഭിച്ചില്ല എന്നും പ്രേം കുമാർ പറഞ്ഞു.
Also Read:ശബരിമല കൊടിമര പ്രതിഷ്ഠ; സിനിമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്
ഇത്ര ധൃതി പിടിച്ച് തിടുക്കപ്പെട്ട് തന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാർ പറയുന്നു.ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല എന്നും പ്രേം കുമാർ വ്യക്തമാക്കി. താൻ പ്രകടിപ്പിച്ചത് അതൃപ്തി അല്ലെന്നും, മനുഷ്യനായതിനാൽ അഭിപ്രായം പറയുന്നു എന്നും പറഞ്ഞുകൊണ്ടാണ് പ്രേംകുമാർ വാക്കുകൾ അവസാനിപ്പിച്ചത്.
Also Read:കുഞ്ഞ് ആലിന് വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്
അതേസമയം, പ്രേം കുമാറിനോടും സച്ചിദാനന്ദനോടും സർക്കാർ കാട്ടിയത് തുല്യനീതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കലാകാരൻമാർക്ക് തങ്ങളെ വിമർശിക്കാം. അതിൽ പാർട്ടി അസഹിഷ്ണത പ്രകടിപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Read More:അള്‍ട്രാവയലറ്റ് വികിരണം: മൂന്നാർ അടക്കം മൂന്നിടങ്ങളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us