തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു. ബാങ്കിന്റെ പ്രസിഡന്റായി ഗോപി കോട്ടമുറിക്കലിനെ നിയമിച്ചു. എം.കെ കണ്ണനാണ് വൈസ് പ്രസിഡന്റ്. കേരളാബാങ്ക് വലിയ സാധ്യതയുള്ള ബാങ്കായി മാറുമെന്ന് പ്രഖ്യാപനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രൊഫഷണൽ രീതിയില്‍ കേരളബാങ്ക് പ്രവര്‍ത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് പങ്കാളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ബാറുടമകൾ 27 കോടി പിരിച്ചു; വിജിലൻസിന് നൽകിയ മൊഴി പുറത്തുവിട്ട് ബിജു രമേശ്
മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി. ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കുകയാണെന്നും കാലതാമസം ഇല്ലാതെ കേരള ബാങ്കിന്റെ ഭാഗമായി മാറാന്‍ മലപ്പുറം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിന് കേരള ബാങ്ക് വഴി സംവിധാനം ഒരുക്കുമെന്നും കേരളത്തിന്റെ നമ്പര്‍ വന്‍ ബാങ്കായി കേരളാ ബാങ്ക് മാറുമെന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ കാര്യത്തിലും ഒന്നാമത് എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“കേരളത്തിലെ സഹകാരികള്‍ സന്തോഷിക്കുന്ന കാര്യമാണ് കേരള ബാങ്കിന്റെ രൂപീകരണം. ഇപ്പോള്‍ ഒരു ജില്ലാ മാത്രമാണ് കേരളബാങ്കിന്റെ സംവിധാനത്തില്‍നിന്ന് മാറിനില്‍ക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ കേരള ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികള്‍ക്ക് പണമയക്കാന്‍ സാധിക്കും. ഇത്തരത്തില്‍ അനേകം സൗകര്യങ്ങള്‍ കേരള ബാങ്കിലൂടെ ലഭ്യമാവും. ഒരു ജില്ലയ്ക്ക് മാത്രം അതു നിഷേധിക്കാന്‍ പാടില്ല. അതിനാല്‍ മാറി നില്‍ക്കുന്നവരും ബാങ്കിന്റെ ഭാഗമാവണം.” സഹകരണ മേഖലയുടെ കരുത്ത് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധിയായി ഓരോ അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ ഇവിടെ ജില്ലാപ്രതിനിധി തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല.
കഴിഞ്ഞവർഷം (2019) നവംബര്‍ 26-നായിരുന്നു സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്കിന്റെ രൂപീകരണം. ഒരുവര്‍ഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്കായിരുന്നു ചുമതല. വ്യാഴാഴ്ച ഇടക്കാല ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന പ്രഥമ തിരഞ്ഞെടുപ്പ് നടന്നത്. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തിരഞ്ഞെടുത്തത്.