കാസർഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ രണ്ടര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ ചേരൂരിലെ കബീർ-റുക്സാന ദന്പതികളുടെ മകൻ ഷബാനാണ് മരിച്ചത്. തളങ്കര ഹാർബറിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച ഉച്ചയോടെയാണ് ശഅ്ബാനെ കാണാതാവുന്നത്. വീട്ടുപറമ്പിനോട് ചേർന്നാണ് പുഴ. പുഴയിൽ വീണതാവാമെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്‍സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചന്ദ്രഗിരിപുഴയിലെ തളങ്കര കെകെ പുറത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കൈവരി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.

അടുത്തിടെ ജില്ലയിലെ പാണത്തൂരിൽ വീടിനോട് ചേർന്നുള്ള ഓവുചാലിൽ വീണ് സന ഫാത്തിമ എന്ന പെണ്‍കുട്ടി മരിച്ചിരുന്നു. ഓവുചാലിലെ ഒഴുക്കിൽ വീണ കുട്ടിയെ ദിവസങ്ങൾക്ക് ശേഷം സമീപത്തെ പുഴയിൽ നിന്നാണ് കണ്ടെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ