scorecardresearch

കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ല, മികച്ച അഭിനയത്തിലുള്ള അവാർഡ് മന്ത്രിക്ക് നൽകണം: കെ.മുരളീധരന്‍

ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരുക്ക് പറ്റിയത്. ഷംസീർ മുഖ്യമന്ത്രിയെ വിളിച്ചതോടെ പെട്ടെന്ന് കഴുത്തുവേദന വന്നു

ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരുക്ക് പറ്റിയത്. ഷംസീർ മുഖ്യമന്ത്രിയെ വിളിച്ചതോടെ പെട്ടെന്ന് കഴുത്തുവേദന വന്നു

author-image
WebDesk
New Update
veena

വാർത്ത വായിക്കുന്ന പോലെ അഭിനയത്തിലും മന്ത്രി  മിടുക്കിയാണ്

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും മന്ത്രിയാണ് പ്രവർത്തകർക്കുനേരെ പോയതെന്നും കെ.മുരളീധരൻ. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരുക്ക് പറ്റിയത്. ഷംസീർ മുഖ്യമന്ത്രിയെ വിളിച്ചതോടെ പെട്ടെന്ന് കഴുത്തുവേദന വന്നു. ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ നടന്നത് പിണറായി- ഷംസീർ തിരക്കഥയെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.

Advertisment

Also Read: രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിൽ; വീടുകളുടെ തറക്കല്ലിടൽ നിർവഹിക്കും

വാർത്ത വായിക്കുന്ന പോലെ അഭിനയത്തിലും മന്ത്രി  മിടുക്കിയാണ്. മികച്ച അഭിനയത്തിലുള്ള അവാർഡ് മന്ത്രിക്ക് നൽകണം. എയിംസിലെ വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയുടെ പരുക്ക് പരിശോധിക്കണം. അതാകുമ്പോൾ ആർക്കും പേരുദോഷം ഉണ്ടാകില്ല. പാർട്ടി ഓഫീസ് പോലെയാണ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ്. അങ്ങോട്ടേക്ക് മാറ്റിയത് പോലും തിരക്കഥയുടെ ഭാഗമാണെന്ന് മുരളീധരൻ പറഞ്ഞു.

Advertisment

Also Read: തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് 12 ശതമാനം മാത്രം; 2023ൽ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി

അതിനിടെ, മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. വീണ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് മന്ത്രിയെ ആക്രമിച്ചത്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:വീണാ ജോർജിന് പരിക്കേറ്റ സംഭവം; കോൺഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് എം.വി.ജയരാജൻ പ്രതികരിച്ചു. മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതുഭാഗത്താണ് പരുക്കുള്ളത്. കഴുത്ത് അനക്കാൻ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

Read More: കോൺഗ്രസ് പ്രചാരണ സമിതിയെ രമേശ് ചെന്നിത്തല നയിക്കും; ശശി തരൂർ കോ-ചെയർമാൻ

Veena George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: