Latest News

രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബത്തിലെ അംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴ്മണ്‍ തന്ത്രി കുടുംബം

രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല

rahul easwer ,arrest, palakkad രാഹുൽ ഈശ്വർ, അറസ്റ്റ്, പൊലീസ്, പാലക്കാട് , sabarimala, kerala police, ranni court, palakkad police,indianexpress, ശബരിമല. റാന്നി കോടതി, ഐഇ മലയാളം

പത്തനംതിട്ട: അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രികുടുംബം. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുതെന്നും രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ലെന്നും പിന്തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രി കുടുംബം വ്യക്തമാക്കി.

രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും തന്ത്രികുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. പത്തനംതിട്ടയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.

സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.

‘തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സര്‍ക്കാരുമായോ ദേവസ്വംബോര്‍ഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്റെയും ഭക്തിയുടെയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍ പാടില്ല.’ അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

നേരത്തെ, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകള്‍ സംസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തെളിവാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയില്‍ എത്തിച്ചപ്പോഴായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാഹുല്‍ ഈശ്വറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. കിംസ് ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ പിന്നീട് ഈ വാഗ്ദാനം പൊലീസ് ലംഘിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ചാണ് പൊലീസ് സംസാരിച്ചത്. ‘യാത്രയ്ക്കിടെ കഴിക്കാന്‍ പഴവും ഓറഞ്ചും വാങ്ങി നല്‍കിയിരുന്നു. പിന്നീട് വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കാനും വെളളം കുടിക്കാനുമായി മൂന്നിടത്താണ് യാത്രയ്ക്കിടെ നിര്‍ത്തിയത്. വേണമെങ്കില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഹാജരാക്കാം,’ എറണാകുളം സെന്‍ട്രല്‍ സിഐ എ.അനന്തലാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

രക്തം ചീന്തി ക്ഷേത്രം അടച്ചിടാന്‍ 20 ഓളം പേരെ സന്നിധാനത്ത് നിര്‍ത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബില്‍ വച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവം വിവാദമായപ്പോള്‍ ഈ പ്രസ്താവന രാഹുല്‍ ഈശ്വര്‍ നിഷേധിക്കുകയും ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Thazhman family gives up on rahul eswar

Next Story
ബിജെപിക്കൊപ്പം സമരത്തിനില്ല, കോടതി വിധി അംഗീകരിക്കേണ്ടത് പൗരന്റെ കടമ: വെളളാപ്പള്ളിVellappally Natesan, sndp, bdjs
The moderation of comments is automated and not cleared manually by malayalam.indianexpress.com