കൊച്ചി: ശബരിമലയിൽ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറാനുള്ള അധികാരം തന്ത്രി ഉൾപ്പടെ കുറച്ച് പേർക്ക് മാത്രമാണ് ഉള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശബരിമലയ്ക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും, ദേശവിരുദ്ധ ശക്തികൾ മണ്ഡലകാലത്ത് നിലവിലെ സാഹചര്യം മുതലെടുപ്പ് നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ശബരിമലയിൽ സ്ഥിതി ഗുരുതരമാണ്.ഈ അവസ്ഥ തുടർന്നാൽ മണ്ഡലകാലം കലുഷിതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും റിപ്പോർട്ട്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. ജില്ല ജഡ്ജി കൂടിയായ സ്പെഷ്യൽ കമ്മിഷണർ എം മനോജാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ