തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ ജൂലൈ മൂന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അദാലത്ത് നടക്കുന്നുവെന്ന വാട്സ്അപ്പ് സന്ദേശം വ്യാജമാണെന്ന് ധനകാര്യ വകുപ്പ്. ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ധനകാര്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. വായ്‌പ  എടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പ്രചരിച്ചത്.

ജനസാന്ത്വന പദ്ധതിക്ക് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തിലൊരു വ്യാജസന്ദേശം പ്രചരിപ്പിച്ചതായും ധനമന്ത്രി വ്യക്തമാക്കി. സന്ദേശം വിശ്വസിച്ച പതിനായിരക്കണക്കിന് ആളുകള്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസിലും എത്തിയതായും ധനകാര്യവകുപ്പ് വ്യക്തമാക്കി. ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും ധനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്താനുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ വായ്പാ പദ്ധതിയെ സംബന്ധിച്ച സോഫ്ട്‍വെയര്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്നും രണ്ട് ആഴ്ച്ചക്കുളളില്‍ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്നും ധനമന്ത്രി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ