തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി സെൻകുമാർ രംഗത്തെത്തി. ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമാണെന്നും കത്തിലെ കയ്യക്ഷരം ജിഷ്ണുവിന്റേതല്ലെന്നും സെൻകുമാർ വ്യക്തമാക്കി. കത്ത് അവിടെ കൊണ്ടിട്ടത് ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ നാല് വാചകങ്ങള്‍ മാത്രമാണുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ ജീവിതം പാഴായി, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു ജീവിതം നഷ്ടമായി.’ എന്നീ വാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. വാദത്തിനിടെ ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിൽ പ്രതികൾ എന്ന് പറയുന്നവരെപ്പറ്റി യാതൊരു പരാമർശവും ഇല്ലായിരുന്നു. കത്ത് പിന്നീട് കോടതി തന്നെയാണ് പുറത്തുവിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ