/indian-express-malayalam/media/media_files/uploads/2018/10/murdercats.jpg)
മലപ്പുറം: താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മത്സ്യത്തൊഴിലാളിയായ സവാദ് (40) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സൗജത്തിനെ (26) പൊലീസ് അറസ്റ്റ് ചെയ്തത്. സഹായിയായ സുഫിയാനേയും (24) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗജത്തിന്റെ കാമുകനായ അബ്ദുള്‍ ബഷീറാണ് കൊലപാതകം ആസൂത്രണം ചെയ്തതും കൊല നടത്തിയതും. ഇയാള്‍ ദുബായിലേക്ക് കടന്നതായാണ് വിവരം.
കൊലപാതകം ആസൂത്രിതമാണെന്നും കൊല നടത്തിയത് പ്രതിയുമായി ഒന്നിച്ചു ജീവിക്കാനാണെന്നും ഭാര്യ സൗജത്ത് സമ്മതിച്ചു. മരണം ഉറപ്പാക്കാൻ സൗജത്ത് തന്നെയാണ് സവാദിന്റെ കഴുത്തു മുറിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിദേശത്ത് നിന്ന് രണ്ട് ദിവസം അവധിയെടുത്താണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് വാഹനം ഏര്‍പ്പാടാക്കിക്കൊടുത്തയാളാണ് സുഫിയാന്‍.
വ്യാഴാഴ്ച്ച പുലർച്ചെ 12.30 നും 1.30 നും ഇടയിലാണ് കൊലപാതകം നടന്നത്. മുൻവശത്തെ വരാന്തയിൽ മകളുമൊത്ത് ഉറങ്ങുകയായിരുന്ന അഞ്ചുടി സ്വദേശി സവാദാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ ആഴത്തിലുളള മുറിവും തലക്കേറ്റ അടിയുമാണ് മരണകാരണം. മൽസ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ട സവാദ്. കഴിഞ്ഞ 2 വർഷമായി വാടകയ്ക്ക് ക്വാർട്ടേഴ്സിലാണ് താമസം. തൊട്ടടുത്ത ക്വാർട്ടേഴ്സിലെ ആളുകളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്.
കറണ്ട് പോയതിനെത്തുടര്‍ന്ന് സവാദും മൂത്ത കുട്ടിയും വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു.വരാന്തയിലെ ഗ്രില്‍ പൂട്ടിയിരുന്നു.ഉറക്കത്തിനിടെ മുഖത്തേക്ക് ചോരതെറിച്ച് വീണപ്പോള്‍ ഞെട്ടിയുണര്‍ന്ന കുട്ടി കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.
സവാദ് മരിച്ച വിവരം സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ അറിയിച്ചത്.പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്.തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ പിന്‍വാതിലിലൂടെയാണ് കൊലയാളി അകത്തുകടന്നതെന്ന് മനസ്സിലായി.തുടര്‍ന്നാണ് സൗജത്ത് സംശയ നിഴലിലായത്. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് സൗജത്ത് കുറ്റം സമ്മതിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us