/indian-express-malayalam/media/media_files/2025/11/27/sabarimala-padmakumar-2025-11-27-10-36-20.jpg)
ശബരിമലയിൽ പോറ്റി പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ വെട്ടിലാക്കി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴിയെന്ന് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ഗർഭിണിയായ 20 കാരിയുടെ മരണം: സംശയരോഗി, മകളെ ക്രൂരമായി മർദിക്കും; ഭർത്താവിനെതിരെ കുടുംബം
പോറ്റിക്ക് തന്ത്രിയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയെന്നും പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയത് തന്ത്രിയാണെന്നും മൊഴി നൽകിയതായാണ് റിപ്പോർട്ട്. അതിനാലാണ് പോറ്റിയെ വിശ്വസിച്ചതും കൂടുതൽ അടുപ്പം കാട്ടിയതും. കട്ടിളപ്പാളിയും ദ്വാരപാലക ശിൽപ്പങ്ങളും സ്വർണം പൂശാനായി സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നതായും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്.
ശബരിമലയിൽ പോറ്റി പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ്. താൻ പരിചയപ്പെടുന്നതിനു മുൻപുതന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധിനം ഉണ്ടായിരുന്നു. അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനുമായിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് പരിചയമുണ്ടായിരുന്നു. ഇക്കാര്യം പോറ്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു; രണ്ട് തട്ടിൽ നേതാക്കൾ
കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അത് മിനുക്കാനും ഒപ്പം തന്നെ അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് ദ്വാരപാലക പാളികളും കട്ടിളപ്പാളിയും വാതിലും ഉൾപ്പെടെയുള്ള കൊണ്ടുപോയത്. ഈ തീരുമാനം എല്ലാവരും അറിഞ്ഞുകൊണ്ടുള്ള തീരുമാനമായിരുന്നു. മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞിട്ടുണ്ട്.
Also Read: ലൈംഗിക ആരോപണം: രാഹുൽ നിരപരാധിയെന്ന സുധാകരന്റെ പരാമർശം തള്ളി കെ.മുരളീധരൻ
ശബരിമലയിലുള്ള തന്റെ മുറിയിൽ ഉണ്ണിക്കൃഷ്ണന്‍ പോറ്റി താമസിച്ചതും ആറന്മുളയിലെ വീട്ടിൽ സന്ദർശിച്ചതും പത്മകുമാർ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നാണ് നൽകിയിരിക്കുന്ന മൊഴി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം നിഷേധിച്ചു. സ്വർണ്ണകൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിലുള്ള പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും.
Read More: അന്വേഷണത്തോട് സഹകരിക്കും, നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us