പമ്പ: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. ഡിസംബർ 27ന് ഉച്ചക്ക് തങ്കഅങ്കി ചാർത്തിയാണ് മണ്ഡലപൂജ നടക്കുക.

ഇന്ന് രാത്രിയിൽ ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ തങ്ങുന്ന ഷോഷയാത്ര 24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും 25ന് റാന്നി-പെരുനാട് ധർമശാസ്താ ക്ഷേത്രത്തിലും വിശ്രമിക്കും. പമ്പയിൽ ഡിസംബർ 26ന് ഉച്ചയോടുകൂടിയാകും ഷോഷയാത്ര എത്തുക. ഡിസംബർ 27ന് പമ്പയിൽ നിന്നും പുറപ്പെടുന്ന ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. അവിടെ നിന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങുന്ന തങ്കഅങ്കി ദീപാരാധനക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും.

തങ്കഅങ്കി സ്പെഷ്യൽ ഓഫിസറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ എസ്.അജിത് കുമാർ, ആറന്മുള ദേവസ്വം അക്കൗണ്ടന്റ് വി.അരുൺകുമാർ എന്നിവരുൾപ്പെടുന്ന 25 അംഗ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഘോഷയാത്ര.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ