scorecardresearch
Latest News

തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പാറായി ബാബു പിടിയില്‍

ഇന്നലെ വൈകിട്ട് നാല് മണിയോടെ സിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം

തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പാറായി ബാബു പിടിയില്‍
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടു കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പാറായി ബാബു അടക്കം ഏഴുപേർ അറസ്റ്റിൽ. അറസ്റ്റിലായ അഞ്ചുപേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തെന്നും രണ്ടുപേർ സഹായം ചെയ്തെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് ബാബു പറഞ്ഞു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ പാറായി ബാബുവിനെ ഇരിട്ടിയില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയിലായിരുന്നു. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ എത്തിയ ഓട്ടോറിക്ഷ പിണറായിയിലെ സന്ദീപ് എന്നയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ലഹരിമാഫിയ സംഘത്തിന്റെ തലവനാണ് പിടിയിലായിരിക്കുന്ന പാറായി ബാബു. തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിവില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് പാറായി ബാബുവെന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ സിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം. ലഹരി വില്‍പ്പന ചോദ്യം ചെയ്തത് തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദ് തന്റെ മരണമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

സിപിഎമ്മിന്റെ നെട്ടൂര്‍ ബ്രാഞ്ച് അംഗമാണ് ഷമീര്‍. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്തായ ഷാനിബിനും സംഘർഷത്തില്‍ കുത്തേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഷമീര്‍ നല്‍കിയ മൊഴിയിലും ബാബുവിന്റേും ജാക്സണിന്റേയും പേരുകളാണുള്ളത്.

ഇരട്ട കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ഈ അരുംകൊല.നാടിനോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thalassery murder case three in custody investigation started

Best of Express