കണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകൻ സുബീഷിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കൊലപാതകത്തില്‍ പങ്കെടുത്തത് സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു.

ബി.ജെ.പി നേതാവുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇയാള്‍ വിശദീകരിക്കുന്നുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് മുന്നില്‍ ഫസല്‍ കൊലപാതകത്തിലെ വിശദാംശങ്ങളും ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ടെലഫോണ്‍ സംഭാഷണം പോലീസ് കസ്റ്റഡിയിൽ ആവുന്നതിനു മുമ്പ് നടത്തിയതാണ്. കൊലപാതകം എങ്ങനെ നടത്തിയെന്നത് സുബീഷ് വ്യക്തമായി പറയുന്നുണ്ട്.

ആർഎസ്എസിന്റെ കൊടിമരവും, തോരണങ്ങളും നശിപ്പിച്ച ഫസലിനെ മർദ്ദിക്കാനായിരുന്നു ശ്രമം. എന്നാൽ കുതറി ഓടിയ ഫസലിനെ പിന്തുർന്ന് ആക്രമിക്കുകയായിന്നു. അടുത്തുള്ള വീടിന്റെ മതിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയൊണ് ഫസലിന്റെ തലയ്ക്ക് വെട്ടിയത് എന്നും സുബീഷ് ഫോൺ സംഭാഷണത്തിൽ പറയുന്നു. തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെടും മുൻപ് ഫസലിന്റെ തലയ്ക്ക് ഒന്നുകൂടി വെട്ടിയെന്നും സുബീഷ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ആർഎസ്എസ് നേതാവ് തിലകന്റെ കൈയിലാണ് ആയുധം ഏൽപ്പിച്ചത് എന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ