തിരുവനന്തപുരം: പഠിക്കാൻ പാഠപുസ്കങ്ങൾ ഇല്ലാതെ വിദ്യാർഥികൾ ഇക്കൊല്ലം ബുദ്ധിമുട്ടുകയില്ല. സ്കൂളുകൾ തുറക്കും മുൻപേ സംസ്ഥാനത്തെ സ്കൂളുകളിലെല്ലാം പുസ്തകം എത്തിത്തുടങ്ങി. 14 ജില്ലകളിലും 75 ശതമാനത്തോളം പുസ്കങ്ങൾ ഇതിനോടകം വിതരണം ചെയ്തു. സംസ്ഥാനത്തെ 12,112 സ്കൂളുകളിലെ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണമാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ പുസ്തങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനും തുടങ്ങി. സ്കൂള്‍ തുറക്കുംമുമ്പ് യൂണിഫോമും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

കെബിപിഎസും, സി-ആപ്റ്റും തന്നെയാണ് ഇത്തവണയും പുസ്തകങ്ങളുടെ അച്ചടി നിർവഹിച്ചത്. വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അച്ചടി വേഗത്തിൽ പൂർത്തിയാക്കാനായത്. എൽഡിഎഫ് സർക്കാരിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു സമയബന്ധിതമായി പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ