കൊച്ചി: വേനൽ കടുത്ത സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ സൂര്യാതപം മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പൊതുജനം നേരത്തെ നൽകിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാവിലെ 11 മുതല്‍ മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമാണ് പൊതുജനത്തിന് നൽകിയിട്ടുള്ളത്. ഒരു മാസത്തിനിടെ സൂര്യാതപമേറ്റ് മരിച്ചവരുടെ എണ്ണം നാലായി. 140 പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നു.