തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കോഴിക്കച്ചവടക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ചൂട് കനത്തതോടെ കോഴി​ ഇറച്ചിയോടുളള താത്പര്യം ജനങ്ങൾക്ക് കുറഞ്ഞിരിക്കുകയാണ്. കോഴി ഇറച്ചി കഴിച്ചാൽ ശരീരത്തിന്റെ ഊഷ്മാവ് വർധിക്കും എന്നതാണ് മലയാളികളെ ചിന്തിപ്പിച്ചിരിക്കുന്നത്. ഇതോടെ വില്‍പന കുത്തനെ ഇടിഞ്ഞു. കോഴിവില 130 ൽ നിന്ന് പകുതിയോളം കുറഞ്ഞ് 60 രൂപയിൽ എത്തിയിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 60 രൂപയായി കുറഞ്ഞത്. നിലവില്‍ ഫാമുകളിലുള്ള സ്‌റ്റോക്ക് തീരുന്നത് വരെ വില കുറച്ച് വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം. ചൂട് കൂടുന്നത് ഏറെ ആശങ്കയോടെയാണ് കച്ചവടക്കാര്‍ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ