ഹോളി ആഘോഷിച്ചതിന് ഫറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം

അധ്യാപകര്‍ പൈപ്പുകളും വടികളും ഉപയോഗിച്ചുമാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിലക്ക് മറികടന്ന് വിദ്യാര്‍ത്ഥികള്‍ കലാലയത്തിന് അകത്തു വച്ച് ഹോളി ആഘോഷിച്ചതാണ് സംഘര്‍ഷത്തിന് കാരണം. അധ്യാപകര്‍ പൈപ്പുകളും വടികളും ഉപയോഗിച്ചുമാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കണ്ണിന് പരുക്കേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ഹോളി ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കോളേജിലെത്തിയ കാര്‍ ഇടിച്ച് ഒരാള്‍ക്ക് പരുക്കേറ്റതായും ആരോപണമുണ്ട്. വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറിയായിരുന്നു ആദ്യം മര്‍ദ്ദിച്ചതെന്നും പിന്നീടാണ് കോളേജ് ക്യാമ്പസിനകത്തു വച്ച് മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Teachers beats students for celebrating holi in farooq college

Next Story
ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളിd cinemas, dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com