scorecardresearch

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പരീക്ഷ എഴുതിയ സംഭവം; വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും

ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ്‌ കേസെടുത്തത്

ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ്‌ കേസെടുത്തത്

author-image
WebDesk
New Update
പൊലീസ് ട്രെയിനിങ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററില്‍ പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ വിദ്യാർഥിക്ക് പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. അധ്യാപകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതിയിലാണ് മുക്കം പൊലീസ്‌ കേസെടുത്തത്. അധ്യാപകര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കും. വകുപ്പ് തല അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികളില്‍ നിന്നും ഇന്ന് മൊഴിയെടുക്കും.

Advertisment

നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ്, പ്രിന്‍സിപ്പല്‍ കെ.റസിയ, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.കെ.ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് മുക്കം പൊലീസ്‌ കേസെടുത്തത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ പരാതികളിലായി ഐപിസ് 419, 420, 465, 468 എന്നീ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയത്.

മുക്കം എസ്ഐ അനില്‍കുമാറിനാണ് അന്വേഷണ ചുമതല. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണ നേരിട്ടെത്തിയാണ് മുക്കം പൊലീസിൽ പരാതി നല്‍കിയത്. വകുപ്പുതല അന്വേഷണം ഇന്ന് ആരംഭിക്കുമെന്ന് ആര്‍ഡിഡി വ്യക്തമാക്കിയിരുന്നു.

ഹയര്‍ സെക്കന്‍ഡറി ജോയിന്‍ ഡയറക്ടറും, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറും ഇന്ന് സ്‌കൂളിലെത്തി വിദ്യാർഥികളുടെ മൊഴിയെടുക്കും. മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളുടെയും രണ്ട് പ്ലസ് വണ്‍ വിദ്യാർഥിയുടെയും മൊഴിയാണ് എടുക്കുക. അധ്യാപകന്‍ പൂർണമായും പരീക്ഷയെഴുതിയ കുട്ടികളുടെ കാര്യത്തില്‍ വകുപ്പുതലത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ആര്‍ഡിഡി അറിയിച്ചു.

Advertisment
Calicut Exam School Arrest Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: