ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചില്ല; പരീക്ഷ ഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി വിദ്യാര്‍ഥി

പരീക്ഷയ്ക്കിടെ വയറിന് കഠിനമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട വിദ്യാര്‍ഥി ഒരുപാട് അപേക്ഷിച്ചിട്ടും ശൗചാലയത്തില്‍ പോകാന്‍ അധ്യാപിക അനുവദിച്ചില്ല

sslc exam
Students at the exam hall at Ekvira High School Kandivali appearing for SSC Board Exam. Express Photo by Dilip Kagda. 03.03.2015. Mumbai.

കൊല്ലം: എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ ശൗചാലയത്തില്‍ പോകണമെന്ന ആവശ്യം, അധ്യാപിക അനുവദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാർഥി പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി. കൊല്ലം കടയ്ക്കലിലുള്ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പരീക്ഷാഹാളില്‍ കെമിസ്ട്രി പരീക്ഷ നടക്കുകയായിരുന്നു.

പരീക്ഷയ്ക്കിടെ വയറിന് കഠിനമായ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട വിദ്യാർഥി ഒരുപാട് അപേക്ഷിച്ചിട്ടും ശൗചാലയത്തില്‍ പോകാന്‍ അധ്യാപിക അനുവദിച്ചില്ല. കുട്ടിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിച്ചു.

പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാർഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാന്‍ ഇടയായത്. പരീക്ഷയ്ക്ക് ശേഷം വിദ്യാർഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയച്ചു.’

സംഭവത്തിൽ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയുടെ ക്രൂരത മൂലം മകന് പരീക്ഷാഹാളില്‍ വച്ച് അപമാനം അനുഭവിക്കേണ്ടി വന്നെന്നും, ഇത് നല്ലരീതിയില്‍ പരീക്ഷയെഴുതുന്നതിനെ ബാധിച്ചെന്നും അതിനാല്‍ അധ്യാപികയ്ക്കെതിരേ കടുത്ത നടപടി എടുക്കണമെന്നും മാതാപിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

Web Title: Teacher did not allow student to use toilet during sslc exam

Next Story
സിപിഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി; ബന്ധമില്ലെന്ന് സിപിഎംair hostess raped, എയർഹോസ്റ്റസ് ബലാത്സംഗം ചെയ്യപ്പെട്ടു, air hostess raped in Mumbai, എയർഹോസ്റ്റസ് മുംബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു, Mumbai rape, Mumbai gangrape, Mumbai woman gangraped, Mumbai police, Mumbai crime news, mumbai news, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com