തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍ തുടങ്ങും. സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

അതേസമയം, ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടു നില്‍ക്കും. വർക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും.

ഇതേസമയം, മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook