scorecardresearch
Latest News

സംസ്ഥാനത്ത് 500 കോടി രൂപയുടെ അടയ്ക്ക നികുതി വെട്ടിപ്പ്; ഒരാൾ പിടിയിൽ

കേരളത്തിൽ നടന്ന വൻ ചരക്ക് സേവന നികുതി വെട്ടിപ്പ് കേസുകളിലൊന്നാണ് ഇതെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു

സംസ്ഥാനത്ത് 500 കോടി രൂപയുടെ അടയ്ക്ക നികുതി വെട്ടിപ്പ്; ഒരാൾ പിടിയിൽ

തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് കളവായി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയായ യുവാവാണ് പിടിയിലായത്.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് തൃശൂർ വിങ്ങാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

ജിഎസ്‌ടി നിലവിൽ വന്നതിനു ശേഷം കേരളത്തിൽ നടന്ന വൻ നികുതി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ആരോപണ വിധേയരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബിനാമി പേരുകളിൽ ജിഎസ്‌ടി രജിസ്ട്രേഷൻ എടുത്ത് പാലക്കാട്, മലപ്പുറം, കാസർഗോഡ്, തൃശൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതി നികുതി വെട്ടിപ്പ് നടത്തിയത്. ചരക്ക് സേവന നികുതി നിയമം സെക്ഷൻ 69 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: പെരിയ ഇരട്ടക്കൊല: ഉദുമ മുൽ എംഎൽഎ കെ.വി കുഞ്ഞിരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tax evasion of 500 crore under areca nut trade one arrested