scorecardresearch

Kerala Rain Weather Highlights: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തി

author-image
WebDesk
New Update
Cyclone Tauktae, Cyclone Tauktae Updates, kerala weather, kerala rain, Cyclone Tauktae Live Updates, kerala weather, മഴ, kerala rain, ന്യൂന മർദം, Arabian Sea, Low pressure, rain, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ വ്യാപകമായി അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.

Advertisment

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാലു മണിക്ക് പുറപ്പെടവിച്ച അറിയിപ്പിൽ പറയുന്നത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും, 17ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും, 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും മേയ് 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യതയുണ്ടെന്നു കേന്ദ്ര ജലകമ്മിഷനും മുന്നറിയിപ്പ് നൽകി.

കമ്മിഷന്റെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ മണിമലയാറിലും തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു നദികളുടെയും കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാനും നിര്‍ദേശത്തില്‍ പറയുന്നു.

publive-image

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് മണിക്കൂറിൽ 12 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ഇന്നു വൈകുന്നേരം 5.30 ന് 13.8 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 72.7 ഡിഗ്രി കിഴക്ക് രേഖാംശത്തിലും എത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ, ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 220 കിമീ തെക്കു-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 590 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 820 കിമീയും പാക്കിസ്ഥനില കറാച്ചിയിൽ നിന്നും 940 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ സ്ഥിതി ചെയ്യുന്നു.

അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറും. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കിലോ മീറ്ററാകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്.

അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും 18ന് ഉച്ചയ്ക്ക്/വൈകിട്ടോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തി.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.


  • 22:32 (IST) 15 May 2021
    ശംഖുമുഖം - എയർപോർട്ട് റോഡിൽ യാത്രാ നിരോധനം

    രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം - എയർപോർട്ട് റോഡിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വാഹന യാത്രയ്ക്കും കാൽനട യാത്രയ്ക്കും നിരോധനം ബാധകമാണ്. ശംഖുമുഖം - എയർപോർട്ട് റോഡ് പുനർ നിർമിക്കന്നതുവരെ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള യാത്രയ്ക്ക് ഈഞ്ചയ്ക്കൽ - എയർപോർട്ട് റോഡ് ഉപയോഗിക്കാമെന്നും കളക്ടർ അറിയിച്ചു.


  • 22:11 (IST) 15 May 2021
    ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായി

    തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി, കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 12 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് വൈകുന്നേരം 5.30 ന് ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 220 കിമീ തെക്കു-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 590 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 820 കിമീയും പാക്കിസ്ഥനില കറാച്ചിയിൽ നിന്നും 940 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

    അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


  • 19:36 (IST) 15 May 2021
    സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങിയതായി മുഖ്യമന്ത്രി

    ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ഈ ക്യാമ്പുകളില്‍ 543 കുടുംബങ്ങളിലായി 2094 പേര് കഴിയുന്നു. ഇതില്‍ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്. -മുഖ്യമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം ജില്ലയില്‍ 19 ക്യാമ്പുകളിലായി 672 പേരും, കൊല്ലം ജില്ലയിലെ 10 ക്യാമ്പുകളില്‍ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയില്‍ 17 ക്യാമ്പുകളില്‍ 653 പേരും ഉണ്ട്. കോട്ടയത്തെ 2 ക്യാമ്പുകളില്‍ 24 പേരും, തൃശൂരിലെ 7 ക്യാമ്പുകളില്‍ 232 പേരും, മലപ്പുറത്തെ 3 ക്യാമ്പുകളില്‍ 53 പേരും, കോഴിക്കോട് ജില്ലയിലെ 3 ക്യാമ്പുകളില്‍ 59 പേരുമാണ് ഉള്ളത്.


  • 19:25 (IST) 15 May 2021
    അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി

    അരുവിക്കര ഡാമിൻ്റെ രണ്ട്, മൂന്ന് ഷട്ടറുകൾ യഥാക്രമം 80CM വീതം ഉയർത്തി. ഇന്ന് 07:45 PM ന് ഇരു ഷട്ടറുകളും 20CM കൂടി വീണ്ടും ഉയർത്തുമെന്ന് (ഓരോ ഷട്ടറും 100CM വീതം) ജില്ലാ കളക്ടർ അറിയിച്ചു.


  • 18:49 (IST) 15 May 2021
    കണ്ണൂരില്‍ 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു, 53.2 ഹെക്ടര്‍ കൃഷി നാശം

    കാറ്റിലും മഴയിലും കണ്ണൂര്‍ ജില്ലയില്‍ 21 വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു. 53.2 ഹെക്ടര്‍ കൃഷി നശിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് തലശേരി പെട്ടിപ്പാലം കോളനിയിലെ 91 പേരെ മുബാറക് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ന്യൂ മാഹി, തലശേരി, തിരുവങ്ങാട് വില്ലേജുകളിലെ 11 കുടുംബങ്ങളെ ബന്ധു വീടുകളിലേക്കു മാറ്റി. പയ്യന്നൂര്‍ മാടായി വില്ലേജിലെ ചൂട്ടാട് ഒരു കുടുംബത്തിലെ എട്ട് പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.


  • 18:35 (IST) 15 May 2021
    തിരുവനന്തപുരത്ത് 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി

    ില്ലയിലാകമാനം കനത്ത മഴയും ശക്തമായ കടല്‍ക്ഷോഭവുമുണ്ടായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിൽ 293 കുടുംബങ്ങളിലായി 1,128 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചു. 228 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള 326 കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയതായി കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.


  • 18:14 (IST) 15 May 2021
    വടക്കൻ കേരളത്തിൽ മഴ ശക്തം; കണ്ണൂരിൽ കടൽ കയറി, വ്യാപക നാശനഷ്ടം

    വടക്കൻ കേരളത്തിൽ മഴയും കടൽക്ഷോഭവും ശക്തമായി തുടരുന്നു. കണ്ണൂർ പാനൂരിനടുത്ത് കൈവേലിക്കൽ ശ്രീനാരായണ മഠത്തിനു സമീപം വീട്ടുകിണറും കുളിമുറിയും ഇടിഞ്ഞു താഴുന്നു .മരുന്നൻ്റവിടെ അച്യുതന്റെ വീട്ടിലാണ് സംഭവം. കാറ്റിലും മഴയിലും മലപ്പുറം കൊണ്ടോട്ടി താലൂക്കിൽ രണ്ടു വീടുകൾക് ഭാഗിക നാശ നഷ്ടങ്ങൾ സംഭവിച്ചു. തിരൂർ താലൂക്കിൽ കടൽ ക്ഷോഭത്തിൽ ഒരു വീടിനു പൂർണമായും മറ്റൊരു വീടിനു ഭാഗികമായും നാശ നഷ്ടം സംഭവിച്ചു.കനത്ത മഴയിൽ ഒരു വീടിനു ഭാഗിക നാശനഷ്ടമുണ്ടായി. കണ്ണൂർ രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് 80 മീറ്ററിലധികം കരയിലേക്ക് കടൽ കയറി.


  • 18:13 (IST) 15 May 2021
    കോഴിക്കോട്ട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

    കാറ്റും മഴയും ശക്തമായ കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ ഒന്നും കൊയിലാണ്ടി താലൂക്കില്‍ രണ്ടും ക്യാമ്പുമാണ് തുറന്നത്. പത്ത് കുടുംബങ്ങളില്‍നിന്നുള്ള 61 പേരെ ഈ ക്യാമ്പുകളിലേക്കു മാറ്റി. വടകര വില്ലേജില്‍ 100 കുടുംങ്ങളില്‍നിന്ന് 310 പേരെ ബന്ധു വീടുകളിലേക്കു മാറ്റി.

    ബേപ്പൂര്‍ വില്ലേജില്‍ പൂണാര്‍ വളപ്പില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ വീടിന്റെ മതിലിടിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. പുലിമുട്ടില്‍ 13 പെട്ടിക്കടകള്‍ പൂര്‍ണമായി തകര്‍ന്നു. കൊടിയത്തൂര്‍ വില്ലേജില്‍ മാട്ടുമുഴി കോളനിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. പന്നിയങ്കര വില്ലേജില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ കോതി പാലത്തിനു സമീപമുള്ള പന്ത്രണ്ടോളം വീടുകള്‍ക്കും കോയ വളപ്പില്‍ രണ്ടു വീടുകളും ഭാഗികമായി കേട് സംഭവിച്ചിട്ടുണ്ട്. നാലോളം കുടുംബങ്ങളിലെ 15 പേരെ ബന്ധു വീട്ടിലേക്കു മാറ്റി.


  • 16:54 (IST) 15 May 2021
    വടക്കൻ കേരളത്തിൽ മഴ ശക്തം; കണ്ണൂരിൽ കടൽ കയറി, വ്യാപക നാശനഷ്ടം

    വടക്കൻ കേരളത്തിൽ മഴയും കടൽക്ഷോഭവും ശക്തമായി തുടരുന്നു. കണ്ണൂർ പാനൂരിനടുത്ത് കൈവേലിക്കൽ ശ്രീനാരായണ മഠത്തിനു സമീപം വീട്ടുകിണറും കുളിമുറിയും ഇടിഞ്ഞു താഴുന്നു .മരുന്നൻ്റവിടെ അച്യുതന്റെ വീട്ടിലാണ് സംഭവം. കാറ്റിലും മഴയിലും മലപ്പുറം കൊണ്ടോട്ടി താലൂക്കിൽ രണ്ടു വീടുകൾക് ഭാഗിക നാശ നഷ്ടങ്ങൾ സംഭവിച്ചു. തിരൂർ താലൂക്കിൽ കടൽ ക്ഷോഭത്തിൽ ഒരു വീടിനു പൂർണമായും മറ്റൊരു വീടിനു ഭാഗികമായും നാശ നഷ്ടം സംഭവിച്ചു.കനത്ത മഴയിൽ ഒരു വീടിനു ഭാഗിക നാശനഷ്ടമുണ്ടായി. കണ്ണൂർ രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് 80 മീറ്ററിലധികം കരയിലേക്ക് കടൽ കയറി.


  • 16:41 (IST) 15 May 2021
    പയ്യന്നൂർ മീൻകുഴി അണക്കെട്ടിന്റെ ഷട്ടറുകൾ നീക്കം ചെയ്തു

    കണ്ണൂർ പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിൽ വെള്ളം നിറഞ്ഞതിനെത്തുടർന്നു ഷട്ടറുകൾ നീക്കം ചെയ്തു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലെക്ക് വെള്ളം കയറുന്നതിനാലാണ് ഷട്ടറുകൾ നീക്കിയത്


  • 16:26 (IST) 15 May 2021
    ടൗട്ടെ ചുഴലിക്കാറ്റ് കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിൻ

    തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 13 കിമീ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പകൽ 11.30 ന് 13.2°N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 290 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് തെക്കു-തെക്കു പടിഞ്ഞാറു 650 കിമീയും തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 880 കിമീയും പാക്കിസ്ഥനിൽ നിന്നും 980 കിമീ അകലെയുമാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.


  • 15:41 (IST) 15 May 2021
    കാസർഗോഡ് ശക്തമായ കടലാക്രമണം; വീടുകൾ തകർന്നു

    കാസർഗോഡ് ജില്ലയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകൾ തകർന്നു. കാസർഗോഡ് മുസോടി കടപ്പുറത്ത് ഇരുനില വീട് നിലാപൊത്തി. മുസോടി സ്വദേശി മൂസയുടെ വീടാണ് നിലംപൊത്തിയത്.


  • 14:58 (IST) 15 May 2021
    ടൗട്ടെ ചുഴലിക്കാറ്റ് കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിൻ

    തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 11 കിമീ വേഗതയിൽ വടക്ക്-വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പകൽ 08.30 ന് 12.8 °N അക്ഷാംശത്തിലും 72.5°E രേഖാംശത്തിലും എത്തിയിരിക്കുന്നു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിമീ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


  • 14:18 (IST) 15 May 2021
    മൂന്ന് മത്സ്യതൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

    കടലില്‍ മത്സ്യബന്ധനം നടത്താന്‍ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ണൂര്‍ ലൈറ്റ് ഹൗസിന്റെ സമീപത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ബദരിയാ ബോട്ടിലെ ജീവനക്കാരായ അരുൺ, ഫ്രാൻസിസ്, സുരേന്ദർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത് എന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവരെ കൊച്ചി മുനമ്പം ഹാർബറിൽ എത്തിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസും അറിയിച്ചു.


  • 13:54 (IST) 15 May 2021
    മഴയിൽ ഇടുക്കി വട്ടവടയിൽ കനത്ത നാശം

    വട്ടവടയിൽ അതിശക്തമായ കാറ്റും മഴയും 100 ഓളം വീടുകളുടെ മേൽക്കൂര കാറ്റെടുത്തു. 10 വീടുകൾക്ക് മുകളിൽ മരം വീണു. 2 പേർക്ക് പരിക്ക്. 60 ഓളം പോസ്റ്റുകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു. വട്ടവട ഇതുവരെ കാണത്ത കാറ്റും മഴയുമെന്ന് നാട്ടുകാർ.


  • 13:50 (IST) 15 May 2021
    കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

    ഇടുക്കിയിൽ മഴ ശക്തമായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 2 അടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

    കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂര തകർന്നുഎൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 4 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരകൊമ്പ് ഒടിഞ്ഞു വീണ് 3 പേർക്ക് പരിക്കേറ്റു. രാമക്കൽ മേടിൽ ഒരു വീട് തകർന്നു.


  • 11:36 (IST) 15 May 2021
    ഇടുക്കിയില്‍ മഴ ശക്തം

    ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. മരംവീണ് വട്ടവടയില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. മൂന്നാര്‍-വട്ടവട റോഡില്‍ ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കല്ലാര്‍ കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.


  • 11:26 (IST) 15 May 2021
    തയാറെടുപ്പുകള്‍ പ്രധാനമന്ത്രി വിലയിരുത്തും

    ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പ്രധാനമന്ത്രി മോദി അവലോകനം ചെയ്യും. ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് സുപ്രധാന യോഗം ചേരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.


  • 11:00 (IST) 15 May 2021
    വലിയ തുറ കടൽ പാലം ചരിഞ്ഞു

    ശക്തമായ കടലാക്രമണം മൂലം വലിയ തുറ കടൽ പാലം ചരിഞ്ഞു നില്കുന്നു. അപകടസാധ്യതയുതിനാൽ ഗേറ്റ് പൂട്ടിയിട്ടുണ്ട്. സ്ഥലത്തു പൊലീസ് കാവൽ ഉണ്ട്.


  • 10:56 (IST) 15 May 2021
    അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യത

    അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 10:55 (IST) 15 May 2021
    അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും

    ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കാസറഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


  • 10:46 (IST) 15 May 2021
    അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത കാറ്റിനു സാധ്യത

    അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 10:35 (IST) 15 May 2021
    അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യത

    അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


  • 10:23 (IST) 15 May 2021
    കാസർഗോഡ് ജില്ലയില്‍ കടല്‍ പ്രക്ഷുബ്ധം

    കാസറഗോഡ് ജില്ലയിൽ കടൽ പ്രക്ഷുബ്ധം. കഴിഞ്ഞ രാത്രി ജില്ലയില്‍ ശക്തമായ കാറ്റും മഴയും. നിലവിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാസർഗോഡ് താലൂക്കിൽ ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽവെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.


  • 10:21 (IST) 15 May 2021
    ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

    കടലാക്രമണത്തെത്തുടർന്ന് കോഴിക്കോട് കടലുണ്ടി വില്ലേജിലെ കപ്പലങ്ങാടി ഭാഗത്തുനിന്നു 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നു രണ്ട് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തുനിന്ന് ആറ് കുടുംബങ്ങളെയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.


  • 10:19 (IST) 15 May 2021
    തലസ്ഥാനത്ത് മഴ തുടരുന്നു

    തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 48 മണിക്കൂറായി പെയ്യുന്ന മഴ തുടരുന്നു. തീരമേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.


  • 10:06 (IST) 15 May 2021
    മധ്യ കേരളത്തില്‍ കനത്ത മഴ

    അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായതോടെ മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ. കടലാക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ തീരെദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്.


  • 10:05 (IST) 15 May 2021
    മധ്യ കേരളത്തില്‍ കനത്ത മഴ

    അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായതോടെ മധ്യ കേരളത്തില്‍ കനത്ത മഴ തുടരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ. കടലാക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ തീരെദേശ മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്.


  • 09:58 (IST) 15 May 2021
    അഞ്ച് ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

    ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.


  • 09:40 (IST) 15 May 2021
    ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

    കടലാക്രമണത്തെത്തുടർന്ന് കോഴിക്കോട് കടലുണ്ടി വില്ലേജിലെ കപ്പലങ്ങാടി ഭാഗത്തുനിന്നു 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നു രണ്ട് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തുനിന്ന് ആറ് കുടുംബങ്ങളെയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.


  • 09:31 (IST) 15 May 2021
    കാസർഗോഡ് ജില്ലയില്‍ കടല്‍ പ്രക്ഷുബ്ധം

    കാസറഗോഡ് ജില്ലയിൽ കടൽ പ്രക്ഷുബ്ധം. കഴിഞ്ഞ രാത്രി ജില്ലയില്‍ ശക്തമായ കാറ്റും മഴയും. നിലവിൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കാസർഗോഡ് താലൂക്കിൽ ചേരങ്കൈ കടപ്പുറം ഭാഗത്ത് വീടുകളിലേക്ക് കടൽവെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല.


Cyclone Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: