വളാഞ്ചേരിയില്‍ ടാങ്കര്‍ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി

പോലീസും ഫയർ ഫോഴ്സും റോഡ് കഴുകി വൃത്തിയാക്കി അപകട സാധ്യത ഇല്ലാതാക്കി

മലപ്പുറം: വളാഞ്ചേരി ടാങ്കർ മറിഞ്ഞ് സ്പിരിറ്റ് റോഡിലേക്ക് ഒഴുകി. വട്ടപ്പാറ വളവിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അകപടം. പോലീസും ഫയർ ഫോഴ്സും റോഡ് കഴുകി വൃത്തിയാക്കി അപകട സാധ്യത ഇല്ലാതാക്കി. പരുക്കേറ്റ ടാങ്കർ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വളാഞ്ചേരിക്കടുത്ത് സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറ വളവ്. സെപ്തംബര്‍ മാസവും ഇവിടെ ടാങ്കര്‍ മറിഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tanker accident in valanchery causes traffic control

Next Story
വനിതാ മതിലിനും അയ്യപ്പജ്യോതിക്കും യുഡിഎഫിന്റെ ബദല്‍; വനിതാ സംഗമം ഇന്ന്ramesh chennithala, budget
The moderation of comments is automated and not cleared manually by malayalam.indianexpress.com