/indian-express-malayalam/media/media_files/YwHJ1SmYv7cU4v074EU8.jpg)
ഫൊട്ടോ: X/ CPIM
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരായ കേരളത്തിൻ്റെ സമരം മറ്റന്നാൾ ഡൽഹിയിൽ നടക്കും. സമരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഡൽഹിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
മറ്റന്നാൾ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എമാരും എൽ.എഡി.എഫ് എം.പിമാരും ദില്ലി ജന്ദർമന്തറിലേക്ക് മാർച്ച് നടത്തും. കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെയാണ് രാജ്യതലസ്ഥാനത്തെ ശക്തമായ സമരം. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ് പ്രക്ഷോഭം.
കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ കറുത്ത വേഷമണിഞ്ഞ് ഡി.എം.കെ നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി - സഖാവ് @PinarayiVijayan എഴുതിയ കത്ത് ബഹുമാനപ്പെട്ട കേരള വ്യവസായ മന്ത്രി @PRajeevOfficial എനിക്ക് കൈമാറിയിരുന്നു.
— M.K.Stalin (@mkstalin) February 6, 2024
സംസ്ഥാന സർക്കാരുകളുടെ #FiscalAutonomy-യിൽ #UnionGovernment ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരള സർക്കാരിൻ്റെ ഹർജിക്ക് തമിഴ്നാട്… https://t.co/wSpJBTZ1V9pic.twitter.com/Z1pvQdcWP9
"തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള മറ്റു നേതാക്കളും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നിൽക്കുകയാണ്. കോപറേറ്റീവ് ഫെഡറലിസം സ്ഥാപിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത് വരെ ഞങ്ങളുടെ പ്രതിഷേധം അവസാനിക്കില്ല,"
"സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു," സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, നാളെ കേന്ദ്ര അവഗണനയ്ക്കെതിരെ കർണാടക സർക്കാർ ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധിക്കും. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ വിഹിതം മോദി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല എന്നാണ് കോൺഗ്രസ് സർക്കാരിൻ്റെ പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എം.എൽ.എമാർ, എം.എൽ.സിമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. മോദി സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ മറ്റന്നാൾ തമിഴ്നാട് എം.പിമാരും പ്രതിഷേധം നടത്തുന്നുണ്ട്.
Read More
- തിരുവനന്തപുരത്ത് മത്സരിക്കാൻ സുഹാസിനി; സി പി ഐക്ക് സ്ഥാനാർത്ഥിയെ ചൂണ്ടിക്കാട്ടി സി പി എം
- രാജ്യത്ത് വൻകിട പരീക്ഷാത്തട്ടിപ്പ്; തിരിച്ചടിയേറ്റത് 15 സംസ്ഥാനങ്ങളിലെ 1.4 കോടി ഉദ്യോഗാർത്ഥികൾക്ക്
- ലോക്സഭ തിരഞ്ഞെടുപ്പ് അരികെ; മോദി എന്തുകൊണ്ടാണ് സഭാ പ്രസംഗത്തിൽ കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നത്?
- ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധിതൻ; പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us